കളിച്ച രണ്ട് കളികളും ജയിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്.
ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വീഴ്ത്തിയതോടെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് കരകയറി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈക്കെതിരായ ജയത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്തേക്ക് കയറി. മൂന്ന് കളികളില്‍ ഒരു ജയവുമായാണ് രാജസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ് ഇപ്പോഴും(-1.112) തന്നെയാണ്.
കളിച്ച രണ്ട് കളികളും തോറ്റ മുംബൈ ഇന്ത്യൻസാണ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിറങ്ങുന്ന മുംബൈക്ക് മികച്ച ജയം നേടിയാല്‍ രാജസ്ഥാനെ വീണ്ടും പത്താം സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാമതോ എട്ടാമതോ എത്താന്‍ അവസരമുണ്ട്.
അവസാന ഓവറില്‍ ഫിനിഷ് ചെയ്യാനാവാതെ ധോണി വീണു, ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി രാജസ്ഥാന ആദ്യ ജയം
കളിച്ച രണ്ട് കളികളും ജയിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. +2.266 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ആര്‍സിബിക്കുണ്ട്. രണ്ട് കളികളില്‍ രണ്ടും ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് +1.320 നെറ്റ് റണ്‍റേറ്റുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ രണ്ട് കളികളില്‍ ഒന്ന് വീതം ജയിച്ച ലക്നൗ സൂപ്പര്‍ ജയന്‍റ്സ് മൂന്നാമതും ഗുജറാത്ത് ടൈറ്റന്‍സ് നാലാമതുമാണ്.
പഞ്ചാബ് മാത്രമാണ് സീസണില്‍ ഇതുവരെ ഒരു മത്സരം മാത്രം കളിച്ച ടീം. ആദ്യ മത്സരം ജയിച്ച പഞ്ചാബ് രണ്ട് പോയന്‍റുമായി അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍ ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാനിറങ്ങുന്ന നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് കളികളില്‍ ഒരു ജയവുമായി ആറാമതാണ്. മൂന്ന് കളികളില്‍ ഒരു ജയം വീതമുള്ള ചെന്നൈ ഏഴാമതും ഹൈദരാബാദ് എട്ടാമതുമുണ്ട്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റിരുന്നു.
