ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗുജറാത്തിന്റെ പ്രഥമ സീസണിലേക്ക് പോകണം ആ താരത്തെ അറിയാൻ
ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി തുടരെ നാല് അർദ്ധ സെഞ്ചുറികള്‍. സായ് സുദർശൻ സ്ഥിരതയുടെ പര്യായമായി അപൂർവതയുടെ പടവുകള്‍ കയറി. പക്ഷേ, സായിക്ക് മുൻപ്, ഗുജറാത്തിന്റെ കുപ്പായത്തില്‍ ആദ്യമായി ഇത്തരമൊരു നേട്ടം കൊയ്തൊരാളുണ്ട്..അത് ശുഭ്മാൻ ഗില്ലോ ജോസ് ബട്ട്‌ലറോ അല്ല..
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗുജറാത്തിന്റെ പ്രഥമ സീസണിലേക്ക് പോകണം ആ താരത്തെ അറിയാൻ. അവരെ കിരീടത്തിലേക്ക് നയിച്ച നായകൻ, ഹാർദിക്ക് പാണ്ഡ്യ.
2022 എഡിഷനില്‍ തുടരെ മൂന്ന് മത്സരങ്ങളില്‍ അർദ്ധ സെഞ്ചുറി നേടാൻ ഹാര്‍ദിക്കിന് സാധിച്ചിരുന്നു. താരത്തിന്റെ ഐപിഎല്‍ കരിയറില്‍ തന്നെ ആദ്യമായി സംഭവിച്ചത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 42 പന്തില്‍ 50 റണ്‍സ്. ശേഷം രാജസ്ഥാൻ റോയല്‍സിനെതിരെ 52 പന്തില്‍ 87. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു മൂന്നാം അര്‍ദ്ധ ശതകം, 49 പന്തില്‍ 67 റണ്‍സ്.
സീസണിലാകെ 487 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരില്‍ നാലമതും ഹാര്‍ദിക്ക് എത്തി. ഹാര്‍ദിക്കിന് ശേഷം ഗില്ലും സായിയും രണ്ട് തവണ തുടരെ മൂന്ന് ഫിഫ്റ്റിയോ അധികമോ നേടിയിട്ടുണ്ട്.
Powered By:



