2017ലാണ്, അന്ന് പഞ്ചാബ് കിങ്സിന്റെ തലപ്പത്തായിരുന്നു സേവാഗ്, മാക്‌സ്‌‍വെല്‍ ക്യാപ്റ്റനും

മാക്‌സ്‌വെല്ലിലെ ആരാധകനെ ഇല്ലാതാക്കിയ വിരേന്ദര്‍ സേവാഗ്. 2017ലാണ്, അന്ന് പഞ്ചാബ് കിങ്സിന്റെ തലപ്പത്തായിരുന്നു സേവാഗ്, മാക്‌സ്‌‍വെല്‍ ക്യാപ്റ്റനും. സംഭവം ചുരുക്കിപ്പറയാം.

Add Asianetnews as a Preferred SourcegooglePreferred

സീസണിലെ അവസാന ഗ്രൂപ്പ് മത്സരം പഞ്ചാബിന് നോക്കൗട്ടായിരുന്നു, അന്ന് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനോട് കൂറ്റൻ തോല്‍വി വഴങ്ങി പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാധ്യമങ്ങളെ കാണാനിരുന്ന മാക്‌സ്‌വെല്ലിനെ സേവാഗ് തടഞ്ഞു.

ശേഷം, കായിക ലേഖകരുടെ മുന്നിലെത്തിയ സേവാഗ് മാക്‌സ്‌വെല്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. ബിഗ് ഡിസപ്പോയിൻമെന്റ് എന്നായിരുന്നു സേവാഗ് വിശേഷിപ്പിച്ചത്.

മത്സരം കഴിഞ്ഞ് ഹോട്ടലിലെത്തിയ ശേഷമാണ് മാക്‌സ്‌വെല്‍ ഇക്കാര്യം അറിഞ്ഞത്. സേവാഗിന്റെ പ്രതികരണം ഓസീസ് താരത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു വലിയ ആരാധകനെ താങ്കള്‍ക്ക് നഷ്ടപ്പെട്ടുവെന്നായിരുന്നു മാക്‌സ്‌വെല്‍ അന്ന് സേവാഗിനയച്ച സന്ദേശം. നിന്നെപ്പോലൊരു ആരാധകനെ വേണ്ടായെന്ന് സേവാഗും മറുപടി നല്‍കി.

സേവാഗിനെതിരെ പരാതി ഉയ‍ര്‍ത്തിയ ശേഷമാണ് മാക്‌സ്‌വെല്‍ പഞ്ചാബ് വിടുന്നതും. സംഭവത്തിന് ശേഷം ഇരുവരും തമ്മില് സംസാരിച്ചിട്ടുമില്ല.

Powered By: