ഐപിഎല്ലില്‍ എത്ര പാക്കിസ്ഥാൻ താരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓര്‍മയില്‍ ഇടം പിടിക്കാൻ മാത്രം മികവ് പുലര്‍ത്തിയവര്‍ ചുരുക്കമായിരിക്കും
ഐപിഎല്ലില്‍ എത്ര പാക്കിസ്ഥാൻ താരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓര്‍മയില്‍ ഇടം പിടിക്കാൻ മാത്രം മികവ് പുലര്‍ത്തിയവര്‍ ചുരുക്കമായിരിക്കും. പക്ഷേ, അഞ്ച് ടീമുകളിലായി 11 പാക് താരങ്ങള്‍ ഐപിഎല്ലില്‍ കളത്തിലെത്തിയിട്ടുണ്ട്.
പാക് താരങ്ങളില്‍ ഏറ്റവും ആത്മവിശ്വാസമുണ്ടായിരുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായിരുന്നു. ഷോയിബ് അക്തര്‍, ഉമര്‍ ഗുല്‍, സല്‍മാൻ ബട്ട്, മുഹമ്മദ് ഹഫീസ് എന്നിങ്ങനെ നാല് പേര്‍ ഐതിഹാസിക ബ്ലാക്ക് ആൻഡ് ഗോള്‍ഡ് അണിഞ്ഞു.
ശേഷം രാജസ്ഥാൻ റോയല്‍സ്, മൂന്ന് പേര്‍. സൊഹൈല്‍ തൻവീര്‍, കമ്രാൻ അക്മല്‍, യൂനിസ് ഖാൻ. തൻവീറായിരുന്നു ഏറ്റവും വലിയ ഇംപാക്റ്റുണ്ടാക്കിയതും, 22 വിക്കറ്റുകളുമായി പര്‍പിള്‍ ക്യാപ് നേടി.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ഷോയിബ് മാലിക്കും മുഹമ്മദ് ആസിഫും. ഡെക്കാൻ ചാര്‍ജേഴ്സിന് വേണ്ടി ഷാഹിദ് അഫ്രിദിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ മിസബ ഉള്‍ ഹഖും കളിച്ചു.
2008ല്‍ ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്രബന്ധം വഷളായതോടെയാണ് ബിസിസിഐ പാക് താരങ്ങളെ ഐപിഎല്ലില്‍ നിന്ന് വിലക്കിയത്. പല പാക് താരങ്ങളും ഐപിഎല്‍ കളിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ തയാറായിട്ടില്ല.


