ഐപിഎല്‍ ഈ സീസണോടെ എം എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. സിഎസ്കെ മാനേജ്മെന്‍റുമായുള്ള ഭിന്നതയാണ് ഇതിന് കാരണമെന്നും, ധോണി നിലവിൽ റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയെന്നും സൂചനകളുണ്ട്. പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ് നിലവിൽ ചെന്നൈ ടീം.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ മുഖമായ എം എസ് ധോണി ഈ സീസണോടെ ടീം വിടുമെന്ന് റിപ്പോർട്ടുകൾ. ധോണി സിഎസ്കെ ടീം മാനേജ്മെന്‍റുമായി ഭിന്നതയിൽ ആണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇതുകൊണ്ടുതന്നെ ധോണി അടുത്ത സീസണിൽ ടീമിൽ ഉണ്ടായേക്കില്ല. ഈ സീസണിൽ ധോണി ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. തന്നോട് കൂടിയാലോചിക്കാതെ സിഎസ്കെ മാനേജ്മെന്‍റ് എടുക്കുന്ന തീരുമാനങ്ങളിൽ ധോണിക്ക് അതൃപ്‌തിയുണ്ടെന്നാണ് റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിഎസ്‌കെയില്‍ ധോണി യുഗാന്ത്യം? 

എന്നാൽ എം എസ് ധോണിയോ, സിഎസ്കെ മാനേജ്‌മെന്‍റോ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. എപ്പോള്‍ കളിക്കാനിറങ്ങണമെന്ന് എംഎസ് ധോണിക്ക് തീരുമാനിക്കാം എന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. തന്‍റെ സാന്നിധ്യത്തിലുടെ ടീമിന്‍റെ ബാലൻസ് തെറ്റിക്കേണ്ട എന്നുകരുതിയാണ് ധോണി കളിക്കാത്തതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോള്‍ എം എസ് ധോണി ടീമിനൊപ്പം കാണില്ല. ധോണി റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയെന്ന് ബാറ്റിംഗ് കോച്ച് മൈക്ക് ഹസി സ്ഥിരീകരിച്ചതായി ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഎസ്‌കെ പ്ലേ ഓഫിന് യോഗ്യത നേടിയാല്‍ എംഎസ്‌ഡി സ്‌ക്വാഡിനൊപ്പം വീണ്ടും ചേരുമെന്നും പറയപ്പെടുന്നു.

പുറത്താകലിന്‍റെ വക്കില്‍ ചെന്നൈ സൂപ്പർ കിംഗ്‌സ്

പുറത്താകലിന്‍റെ വക്കിലാണ് മുമ്പ് അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യൻമാരായിട്ടുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ്. പ്ലേ ഓഫ് ഉറപ്പിച്ച ശുഭ്‌മാൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത് ഒന്നാം ക്വാളിഫയറിലെ സ്ഥാനം. പോയിന്‍റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവരോട് മത്സരിക്കുന്ന ഗുജറാത്തിന് ജയത്തിൽ കുറ‌ഞ്ഞതൊന്നും മതിയാവില്ല. കാരണം, ഒന്നാം ക്വാളിഫയറിന് യോഗ്യത നേടുന്ന ടീമുകൾക്ക് ഫൈനലിൽ എത്താൻ രണ്ട് അവസരമുണ്ട്. എന്നാല്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനോട് വന്‍ വിജയം നേടിയാലും മറ്റ് ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിച്ച് മാത്രമേ സിഎസ്‌കെ പ്ലേ ഓഫിന് യോഗ്യത നേടുകയുള്ളൂ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News