2020ല്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തുടങ്ങിയ ശീലമായിരുന്നു. ആ ക്യാമ്പിലെത്തി തന്നെ അത് അവസാനിപ്പിച്ചു

2020ല്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തുടങ്ങിയ ശീലമായിരുന്നു. ആ ക്യാമ്പിലെത്തി തന്നെ അത് അവസാനിപ്പിച്ചു. പറഞ്ഞുവന്നത് സഞ്ജു സാംസണിന്റെ കാര്യമാണ്. ആറ് ഐപിഎല്ലുകള്‍ക്ക് ശേഷം അർദ്ധ ശതകമില്ലാതെ മലയാളി താരം ഐപിഎല്‍ തുടങ്ങി.

Add Asianetnews as a Preferred SourcegooglePreferred

ചെന്നൈക്കെതിരെ 32 പന്തില്‍ 74 റണ്‍സുമായാണ് രാജസ്ഥാൻ റോയല്‍സിന് വേണ്ടി സഞ്ജു 13-ാം എഡിഷന് തുടക്കമിട്ടത്. 2021ല്‍ അർദ്ധ ശതകത്തിലല്ല സെഞ്ചുറിയിലായിരുന്നു ആരംഭം. പഞ്ചാബ് കിങ്സിനെതിരെ 63 പന്തില്‍ 119 റണ്‍സ്.

തൊട്ടടുത്ത രണ്ട് വർഷവും രാജസ്ഥാന്റെ ആദ്യ എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു. 2022ല്‍ 27 പന്തില്‍ 57 റണ്‍സ്, 2023ല്‍ 32 പന്തില്‍ 55.

ശേഷം ലക്നൗ സൂപ്പര്‍ ജയന്റ്സ്, അന്ന് പുറത്താകാതെ 52 പന്തില്‍ 82 റണ്‍സ്. കഴിഞ്ഞ സീസണില്‍ ഒരിക്കല്‍ക്കൂടി ഹൈദരാബാദ്, 37 പന്തുകളില്‍ നിന്ന് 66 റണ്‍സ്. അങ്ങനെ തുടരെ ആറ് സീസണില്‍ ഫിഫ്റ്റിയടിച്ച് കിക്ക് ഓഫ്.

എന്നാല്‍, രാജസ്ഥാനെതിരെ കളത്തിലിറങ്ങിയപ്പോള്‍ ഏഴ് പന്തില്‍ ആറ് റണ്‍സ് മാത്രം. റെക്കോര്‍ഡ് യാത്ര ഗുവാഹത്തിയില്‍ അവസാനിച്ചു

Powered By: