2014 ക്വാളിഫയർ രണ്ടില്‍ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിങ്സിനായി പുറത്തെടുത്ത പ്രകടനം
ഐപിഎല്‍ ചരിത്രത്തില്‍ എത്രയെത്ര ക്വാളിഫയറുകള്‍. ഏറ്റവും ഐക്കോണിക്കായ ഇന്നിങ്സ് തിരഞ്ഞാല്‍ ഏറെയുണ്ടാകും. പക്ഷേ, അതിന്റെ മുൻപന്തിയില്‍ ഒരാളുടെ പേര് മാത്രം, സുരേഷ് റെയ്‌ന.
2014 ക്വാളിഫയർ രണ്ടില്‍ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിങ്സിനായി പുറത്തെടുത്ത പ്രകടനം. വൈഭവ് സൂര്യവംശിയൊക്കെ ഇന്ന് പുറത്തെടുക്കുന്ന അസാധാരണ പ്രകടനം വര്‍ഷങ്ങള്‍ക്ക് മുൻപേ പിറന്ന മത്സരം.
227 റണ്‍സ് പിന്തുടരവെ കേവലം 25 പന്തില്‍ നിന്ന് റെയ്ന നേടിയത് 87 റണ്‍സ്, 12 ഫോറും അഞ്ച് സിക്‌സും. സ്ട്രൈക്ക് റേറ്റ് 348. പവര്‍പ്ലേയില്‍ നിന്ന് മാത്രമായിരുന്നു റെയ്‌ന 87 റണ്‍സും സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഇടം കയ്യൻ ബാറ്ററുടെ മികവില്‍ ആദ്യ ആറ് ഓവറില്‍ 100 റണ്‍സാണ് ചെന്നൈ നേടിയത്.
പക്ഷേ, പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ റെയ്‌ന റണ്ണൗട്ടായതോടെ മത്സരത്തിന്റെ ഗതി തന്നെ അന്ന് മാറി. പിന്നീട് എത്തിയ ചെന്നൈ ബാറ്റര്‍മാര്‍ക്കാര്‍ക്കും തിളങ്ങാനുമായില്ല. 24 റണ്‍സിനായിരുന്നു തോല്‍വി.
Powered By:



