ചരിത്രമെടുത്താല്‍ ആദ്യ മൂന്ന് സീസണുകളിലും ഇതായിരുന്നില്ല ഘടന. നോക്കൗട്ട് ഘട്ടത്തില്‍ രണ്ട് സെമി ഫൈനലും, ഫൈനലും

സേഫ്റ്റി നെറ്റ്, ഐപിഎല്ലിന്റെ പ്ലേ ഓഫിനെ ഇങ്ങനെ വിളിക്കാം. ചരിത്രമെടുത്താല്‍ ആദ്യ മൂന്ന് സീസണുകളിലും ഇതായിരുന്നില്ല ഘടന. നോക്കൗട്ട് ഘട്ടത്തില്‍ രണ്ട് സെമി ഫൈനലും, ഫൈനലും. പ്ലേ ഓഫിലേക്കുള്ള ചുവടുമാറ്റത്തിന് കാരണമെന്താണ്.

Add Asianetnews as a Preferred SourcegooglePreferred

ലീഗ് ഘട്ടത്തില്‍ ആധിപത്യം പുലര്‍ത്തി ടോപ് ടു പൊസിഷനുകള്‍ ഉറപ്പിക്കുന്ന ടീമുകള്‍ക്ക് ഒരു സെക്കൻഡ് ചാൻസ് ലഭിക്കുന്ന തരത്തിലാണ് പ്ലേ ഓഫിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2, ഫൈനല്‍. നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ഘട്ടം.

ക്വാളിഫയര്‍ ഒന്നില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനത്തുള്ളവര്‍ ഏറ്റുമുട്ടും, ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനല്‍ പ്രവേശനം. തോല്‍ക്കുന്നവര്‍ക്കായി ഒരു അവസരം കൂടി, അതാണ് ക്വാളിഫയര്‍ രണ്ട്.

എലിമിനേറ്ററില്‍ മൂന്ന്, നാല് സ്ഥാനം ഉറപ്പിച്ചവര്‍, പരാജയപ്പെടുന്നവര്‍ പുറത്താകും, ജയിക്കുന്നവര്‍ക്ക് ക്വാളിഫയര്‍ രണ്ടില്‍ കടക്കാം. അവിടെ നേരിടേണ്ടി വരുന്നത് ക്വാളിഫയര്‍ ഒന്നില്‍ തോല്‍വി വഴങ്ങിയ ടീമിനെയാണ്. ക്വാളിഫയര്‍ രണ്ടിലെ വിജയി കിരീടപ്പോരിലെത്തും.

Powered By: