സാക്ഷാല്‍ എംഎസ് ധോണിക്കും രോഹിത് ശര്‍മയ്ക്കും മാത്രം കഴിഞ്ഞിട്ടുള്ളത്. ബാക്ക് ടു ബാക്ക് ഐപിഎല്‍ കിരീടങ്ങള്‍

സാക്ഷാല്‍ എംഎസ് ധോണിക്കും രോഹിത് ശര്‍മയ്ക്കും മാത്രം കഴിഞ്ഞിട്ടുള്ളത്. ബാക്ക് ടു ബാക്ക് ഐപിഎല്‍ കിരീടങ്ങള്‍. ആ അപൂര്‍വതയിലേക്ക് എത്തിപ്പെടാൻ രജത് പാട്ടിദാറിന് സാധിക്കുമോ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2010, 11 എ‍ഡിഷനുകളിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിനെ ധോണി കിരീടത്തിലേക്ക് നയിച്ചത്. രോഹിത് മുംബൈ ഇന്ത്യൻസിനെ 2019, 2020 വര്‍ഷങ്ങളിലും.

രോഹിതും ധോണിയുമല്ലാതെ ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയ രണ്ട് താരങ്ങളാണുള്ളത്. ഹാര്‍ദിക്ക് പാണ്ഡ്യയും ശ്രേയസ് അയ്യരും.

ഹാര്‍ദിക്ക് 2022ല്‍ ഗുജറാത്ത് ടൈറ്റൻസിനെ ജേതാക്കളാക്കി, എന്നാല്‍ 2023ലെ കലാശപ്പോരില്‍ ചെന്നൈയോട് പരാജയപ്പെട്ടു.

2024ല്‍ ശ്രേയസ്, കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടം നേടിക്കൊടുത്തു. തൊട്ടടുത്ത സീസണില്‍ പഞ്ചാബ് കിങ്സിനൊപ്പം ശ്രേയസ് ഫൈനലിലെത്തി, പക്ഷേ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു.

ശ്രേയസിന്റേയും ഹാര്‍ദിക്കിന്റേയും വഴിയായിരിക്കുമോ പാട്ടിദാറിനുമെന്നാണ് ആകാംഷ. കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിന്റെ 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു. ഇക്കുറി ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികള്‍.

Powered By: