2011ലാണ് ആദ്യമായി പ്ലേ ഓഫ് ഘടന ടൂർണമെന്റില്‍ അവതരിപ്പിച്ചത്. 2025 വരെ 15 സീസണുകള്‍. ഇതില്‍ 12ലും ജേതാക്കളായത് പ്ലേ ഓഫ് ഒന്നില്‍ വിജയിച്ചവരാണ്
ക്വാളിഫയര്‍ ഒന്നില്‍ വിജയിക്കുന്നവര്‍ കിരീടമുയര്‍ത്തും, ഐപിഎല്ലില്‍ പൊതുവെ കണ്ടുവരുന്ന ഒരു ട്രെൻഡാണിത്. അത് ഇക്കുറിയും ആവര്‍ത്തിക്കുമോ, ഈ ഒരു രീതി ബ്രേക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ ചരിത്രത്തില്‍?
2011ലാണ് ആദ്യമായി പ്ലേ ഓഫ് ഘടന ടൂർണമെന്റില്‍ അവതരിപ്പിച്ചത്. 2025 വരെ 15 സീസണുകള്‍. ഇതില്‍ 12ലും ജേതാക്കളായത് പ്ലേ ഓഫ് ഒന്നില്‍ വിജയിച്ചവരാണ്. മൂന്ന് തവണ മാത്രമാണ് ഇതിന് വിഭിന്നമായൊരു ഫലമുണ്ടായിട്ടുള്ളത്. 2013, 16, 17 വർഷങ്ങളിലാണിത്.
മുംബൈ ഇന്ത്യൻസാണ് ആദ്യമായി ഈ ട്രെൻഡ് അവസാനിപ്പിക്കുന്നത്, 2013ല്‍ ചെന്നൈ സൂപ്പർ കിങ്സിനോട് ക്വാളിഫയർ ഒന്നില്‍ തോല്‍വി വഴങ്ങി, പക്ഷേ കലാശപ്പോരിലെത്തി തങ്ങളുടെ ആദ്യ കിരീടം നേടാൻ മുംബൈക്ക് സാധിച്ചു.
2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടായിരുന്നു ക്വാളിഫയർ ഒന്നിലെ പരാജയം, ഫൈനലില്‍ പകരം വീട്ടി ജേതാക്കളായി.
2017ല്‍ മുംബൈ ഒരിക്കല്‍ക്കൂടി ആവർത്തിച്ചു. എതിർവശത്ത് റൈസിങ് പൂനെ സൂപ്പർജയന്റ്സായിരുന്നു അന്ന്.


