ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സ്, ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ടുമാണ് മുംബൈയുടെ ഹീറോകള്‍
- Home
- Sports
- Cricket
- സണ്‍റൈസേഴ്സിനെ ഒറ്റയ്ക്ക് തീര്‍ത്ത് ഹിറ്റ്‌മാന്‍; മുംബൈ ഇന്ത്യന്‍സിന് 7 വിക്കറ്റ് ജയം
സണ്‍റൈസേഴ്സിനെ ഒറ്റയ്ക്ക് തീര്‍ത്ത് ഹിറ്റ്‌മാന്‍; മുംബൈ ഇന്ത്യന്‍സിന് 7 വിക്കറ്റ് ജയം

ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് മുംബൈ നേടിയത്. സണ്‍റൈസേഴ്സിന്റെ 143 റണ്‍സ് 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് മറികടന്നു.
സണ്‍റൈസേഴ്സിനെ ഒറ്റയ്ക്ക് തീര്‍ത്ത് ഹിറ്റ്‌മാന്‍, സ്കൈ ഫിനിഷിംഗും; മുംബൈ ഇന്ത്യന്‍സിന് 7 വിക്കറ്റ് ജയം
മുംബൈ കുതിപ്പ്
രോഹിത് ശര്‍മ്മയുടെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സ് ജയം ലക്ഷ്യമാക്കി കുതിക്കുന്നു
മുംബൈ പേസ് കൊടുങ്കാറ്റിലും കുലുങ്ങാതെ ക്ലാസന്‍- അഭിനവ്; 13-4ല്‍ നിന്ന് 143-8ലെത്തി സണ്‍റൈസേഴ്സ്
സ്വന്തം തട്ടകത്തില്‍ 300 അടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് പവര്‍പ്ലേയില്‍ നടുങ്ങിവിറച്ചു. 13 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി
ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് സണ്‍റൈസേഴ്സ്; അതിനിടെ ഇഷാന്‍ കിഷന്‍റെ ആനമണ്ടത്തരം; റിവ്യൂ എടുക്കാതെ മടക്കം!
സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ഇഷാന്‍ കിഷന്‍റെ ആന മണ്ടത്തരം, ബാറ്റില്‍ പന്ത് കൊള്ളാഞ്ഞിട്ടും വിക്കറ്റാണെന്ന് കരുതി റിവ്യൂ എടുക്കാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി
കണ്ണീരണിഞ്ഞ് ഐപിഎല്ലും; പഹല്‍ഗാം ഭീകരാക്രമണം അപലപിച്ച് ക്യാപ്റ്റന്‍മാര്‍, താരങ്ങള്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞു
ഹൈദരാബാദ് സ്റ്റേഡിയത്തിലെങ്ങും സങ്കടക്കാഴ്ചകള്‍, കണ്ണുനിറഞ്ഞ് ക്രിക്കറ്റ് താരങ്ങളും ആരാധകരും, സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ മൈതാനത്ത് ഇറങ്ങിയത് കറുത്ത ആംബാന്‍ഡ് ധരിച്ച്
ബാറ്റിംഗ് വെടിക്കെട്ട് കാത്ത് സണ്‍റൈസേഴ്‌സ്, ടോസ് ജയിച്ച് മുംബൈ ഇന്ത്യന്‍സ്; വിഗ്നേഷ് പുത്തൂര്‍ ടീമില്‍
ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി രോഹിത് ശര്‍മ്മ- പാറ്റ് കമ്മിന്‍സ് ആവേശപ്പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ഹൈദരാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരാധകര്‍
ഇന്നെങ്കിലും 300?
ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ 300 റണ്‍സിനായുള്ള കാത്തിരിപ്പ് ഇന്നെങ്കിലും അവസാനിക്കുമോ?