ലേലത്തില്‍ രണ്ടാമതായി എത്തിയത് കഴിഞ്ഞ സീസണില്‍ ഡല്‍ഹി താരമായിരുന്ന അശ്വിനായിരുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലത്തില്‍ ഡല്‍ഹിയും രാജസ്ഥാനും തമ്മിലായിരുന്നു ആദ്യ റൗണ്ടില്‍ ലേലം വിളിച്ചത്. ഒടുവില്‍ അഞ്ച് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് അശ്വിനെ ടീമിലെത്തിച്ചു.

ബെംഗലൂരു: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനുവേണ്ടി(Shikhar Dhawan) നടന്നത് വാശിയേറിയ ലേലം വിളി. മാര്‍ക്വീ താരമായ ശിഖര്‍ ധവാന് രണ്ട് കോടി രൂപ അടിസ്ഥാന വിലയിലാണ് ലേലം വിളി തുടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ധവാനുവേണ്ടി ആദ്യ റൗണ്ടില്‍ മത്സരിച്ച് ലേലം വിളിച്ചത്. അഞ്ച് കോടി പിന്നിട്ടതോടെ രംഗത്തെത്തിയ പഞ്ചാബ് കിംഗ്സ് ഡല്‍ഹിയുമായി മത്സരിച്ച് ലേലം വിളിച്ച് 8.25 കോടി രൂപക്ക് ധവാനെ ടീമിലെത്തിച്ചു.

ലേലത്തില്‍ രണ്ടാമതായി എത്തിയത് കഴിഞ്ഞ സീസണില്‍ ഡല്‍ഹി താരമായിരുന്ന ആര്‍ അശ്വിനായിരുന്നു(R Ashwin). രണ്ട് കോടി രൂപ അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലത്തില്‍ ഡല്‍ഹിയും രാജസ്ഥാനും തമ്മിലായിരുന്നു ആദ്യ റൗണ്ടില്‍ ലേലം വിളിച്ചത്. ഒടുവില്‍ അഞ്ച് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് അശ്വിനെ ടീമിലെത്തിച്ചു.

ഓസ്ട്രേലിയന്‍ താരം പാറ്റ് കമിന്‍സായിരുന്നു മൂന്നാമതായി ലേലത്തിന് എത്തിയത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയില്‍ തുടങ്ങിയ കമിന്‍സിന്‍റെ ലേലം വിളിയില്‍ കൊല്‍ക്കത്തയും പുതിയ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലക്നോ സൂപ്പര്‍ ജയന്‍റസും വാശിയോടെ ലേലത്തില്‍ പങ്കെടുത്തു. ഒടുവില്‍ 7.25 കോടി രൂപക്ക് കമിന്‍സിനെ കൊല്‍ക്കത്ത തിരിച്ചുപിടിച്ചു.

Scroll to load tweet…

നാലാമതായി ലേലത്തിനെത്തിയത് ഡല്‍ഹിയുടെ താരമായിരുന്ന കാഗിസോ റബാഡയായിരുന്നു. റബാഡക്കുവേണ്ടി ഗുജറാത്തും പഞ്ചാബുമാണ് മത്സരിച്ച് ലേലം വിളിച്ചത്. ഒടുവില്‍ 9.25 കോടി രൂപക്ക് പഞ്ചാബ് റബാഡയെ ടീമിലെത്തിച്ചു.