എന്നാല്‍ തുടര്‍ച്ചയായി രണ്ട് മാസം ബയോ ബബ്ബിളില്‍ കഴിയുന്നതിന്‍റെ സമ്മര്‍ദ്ദം കാരണമാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. മെഗാ താരലലേത്തിന് മുന്നോടിയായി തയാറാക്കിയ പദ്ധതി പ്രകാരമല്ല ടീം ലേലത്തില്‍ കളിക്കാരെ വിളിച്ചെടുത്തതെന്നും ഇതില്‍ അതൃപ്തനായാണ് കാറ്റിച്ചിന്‍റെ രാജിയെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഹൈദരാബാദ്: ഐപിഎല്‍ മെഗാ താരലേലത്തിന്(IPL Auction 2022) പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്(Sunrisers Hyderabad) തിരിച്ചടി. താരലേലത്തില്‍ ഹൈദരാബാദിനായി സജീവമായി രംഗത്തുണ്ടായിരുന്ന അസിസ്റ്റന്‍റ് കോച്ച് സൈമൺ കാറ്റിച്ച്(Simon Katich ) സ്ഥാനം രാജിവച്ചു. മെഗാതാരലേലത്തില്‍ ടീം മാനേജ്മെന്‍റിന്‍റെ ചില തീരുമാനങ്ങളോട് അതൃപ്തി കാരണമാണ് രാജിയെന്നാണ് സൂചന.

എന്നാല്‍ തുടര്‍ച്ചയായി രണ്ട് മാസം ബയോ ബബ്ബിളില്‍ കഴിയുന്നതിന്‍റെ സമ്മര്‍ദ്ദം കാരണമാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. മെഗാ താരലലേത്തിന് മുന്നോടിയായി തയാറാക്കിയ പദ്ധതി പ്രകാരമല്ല ടീം ലേലത്തില്‍ കളിക്കാരെ വിളിച്ചെടുത്തതെന്നും ഇതില്‍ അതൃപ്തനായാണ് കാറ്റിച്ചിന്‍റെ രാജിയെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാനായി(Nicholas Pooran) 10.75 കോടി രൂപയും വാഷിംഗ്ടണ്‍ സുന്ദറിനായി(Washington Sundar ) 9.75 കോടി രൂപയും രാഹുല്‍ ത്രിപാഠിക്കായി(Rahul Tripathi) 8.50 കോടി രൂപയും വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡിനായി(Romario Shepherd) 7.75 കോടി രൂപയും അണ്‍ ക്യാപ്ഡ് താരമായ അഭിഷേക് ശര്‍മക്കായി(Abhishek Sharma) 6.5 കോടി രൂപയും ഹൈദരാബാദ് ചെലവഴിച്ചിരുന്നു. ലേലത്തിന് മുമ്പ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെയും പേസര്‍ ഉമ്രാന്‍ മാലിക്കിനെയും അബ്ദുള്‍ സമദിനെയുമായിരുന്നു ഹൈദരാബാദ് നിലനിര്‍ത്തിയിരുന്നത്.

Also Read: എനിക്ക് കണ്ണീരടക്കാനായില്ല, വിരാട് കോലി നല്‍കിയ അമൂല്യ സമ്മാനത്തെക്കുറിച്ച് സച്ചിന്‍

സൈമണ്‍ കാറ്റിച്ചിന് പകരം സൈമണ്‍ ഹെല്‍മട്ട് ഹൈദരാബാദിന്‍റെ പുതിയ സഹ പരിശീലകനാകുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിന്‍റെ സഹ പരിശീലകനായി ചുമതലയേറ്റ കാറ്റിച്ച് ടോം മൂഡി,ബ്രയാൻ ലാറ, മുത്തയ്യ മുരളീധരൻ തുടങ്ങിയവർക്കൊപ്പം മെഗാതാരലേലത്തിലുടനീളം സൺറൈസേഴ്സിനായി പങ്കെടുത്തിരുന്നു. പരിശീലകനായിരുന്ന ടോം മൂഡി ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി നിയമിതനായതിന് പിന്നാലെയായിരുന്നു കാറ്റിച്ചിനെ സഹപരിശീലകനായി നിയമിച്ചത്.

നേരത്തെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ മുഖ്യപരിശീലകനായിരുന്നു മുൻ ഓസ്ട്രേലിയൻ താരം കൂടിയായ സൈമൺ കാറ്റിച്ച് കഴിഞ്ഞ സീസണിടക്ക് വെച്ച് സ്ഥാനം രാജിവെച്ച് മടങ്ങിയിരുന്നു. ജാക്വിസ് കാലിസിന് കീഴിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ അസിസ്റ്റന്റ് കോച്ചായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Also Read: അവന്‍റെ കുറെ ബാറ്റിംഗ് വരും ഭാവിയില്‍ കാണാം; ഇന്ത്യന്‍ കൗമാരതാരത്തെ വാഴ്‌ത്തി മൈക്കല്‍ വോണ്‍

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍റണെ തുടര്‍തോല്‍വികളെ തുടര്‍ന്ന് ഇടക്കു വെച്ച് മാറ്റി കെയ്ന്‍ വില്യംസണെ നായകനാക്കിയും ഹൈദരാബാദ് വാര്‍ത്ത് സൃഷ്ടിച്ചിരുന്നു. പിന്നീട് വാര്‍ണര്‍ക്ക് ടീമില്‍ പോലും സ്ഥാനമില്ലാതായി. ഈ സീസണില്‍ വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകുകയും ചെയ്തു.

സണ്‍റൈസേഴ്സ് ടീം: Kane Williamson, Abdul Samad, Umran Malik, Washington Sundar, Nicholas Pooran, T Natarajan, Bhuvneshwar Kumar, Priyam Garg, Rahul Tripathi, Abhishek Sharma, Kartik Tyagi, Shreyas Gopal, J Suchith, Aiden Markram, Marco Jansen, Romario Shepherd, R Samarth, Shashank Singh, Saurabh Dubey, Vishnu Vinod, Glenn Phillips, Fazalhaq Farooqi.