Asianet News MalayalamAsianet News Malayalam

IPL : 'മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ'; ആര്‍സിബി ആരാധകര്‍ക്ക് വിരാട് കോലിയുടെ ഉറപ്പ്

കഴിഞ്ഞ രണ്ട് സീസണുകളില്‍ നായകനായിരുന്ന കെ എല്‍ രാഹുല്‍ (KL Rahul) ലഖ്‌നൗ ടീമുമായി ചര്‍ച്ചകള്‍ സജീവമാക്കിയതോടെയാണ് അഗര്‍വാളിനെ കൈവിടരുതെന്ന ആലോചന പഞ്ചാബ് കിംഗ്‌സ് ക്യാംപില്‍ ശക്തമായത്. 

IPL Kohli shares heartfelt message with  RCB fans
Author
Bengaluru, First Published Dec 1, 2021, 10:13 AM IST

ബംഗളൂരു: വരുന്ന ഐപിഎല്‍ (IPL 2022) സീസണില്‍ മായങ്ക് അഗര്‍വാള്‍ (Mayank Agarwal) പഞ്ചാബ് കിംഗ്‌സ് (PBKS) ക്യാപ്റ്റനാകുമെന്ന് സൂചിപ്പിച്ച് പരിശീലകന്‍ അനില്‍ കുംബ്ലെ. കഴിഞ്ഞ രണ്ട്് സീസണുകളില്‍ നായകനായിരുന്ന കെ എല്‍ രാഹുല്‍ (KL Rahul) ലഖ്‌നൗ ടീമുമായി ചര്‍ച്ചകള്‍ സജീവമാക്കിയതോടെയാണ് അഗര്‍വാളിനെ കൈവിടരുതെന്ന ആലോചന പഞ്ചാബ് കിംഗ്‌സ് ക്യാംപില്‍ ശക്തമായത്. 

വമ്പന്‍ അഴിച്ചുപണിയിലൂടെ പഞ്ചാബ് മുഖം മിനുക്കിയെത്തുമ്പോള്‍ അഗര്‍വാള്‍ നായകനാകാനും സാധ്യത. ഐപിഎല്ലിലെ 100 മത്സരങ്ങളില്‍ 135.47 സ്‌ട്രൈക്ക് റേറ്റില്‍ 2131 റണ്‍സ് അഗര്‍വാള്‍ നേടിയിട്ടുണ്ട്. അതേസമയം, ഐപിഎല്ലില്‍ തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് വിരാട് കോലിയും (Virat Kohli) പറഞ്ഞു. നായകപദവിയുടെ സമ്മര്‍ദ്ദം അകലുന്നതോടെ പുതിയ വിരാട് കോലിയെ പ്രതീക്ഷിക്കാമെന്ന ഉറപ്പാണ് ആര്‍സിബി (RCB) ആരാധകര്‍ക്ക് ലഭിക്കുന്നത്.

നായകനായുള്ള ആദ്യ സീസണില്‍ തന്നെ മികവു കാട്ടിയതിനാലാണ് സഞ്ജു സാംസണെ (Sanju Samson) നിലനിര്‍ത്തിയതെന്ന് രാജസ്താന്‍ റോയല്‍സ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര പറഞ്ഞു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകുമെന്ന് സഞ്ജുവും വ്യക്തമാക്കി. 

റാഷിദ് ഖാനെ നിലനിര്‍ത്തിയില്ലെങ്കിലും  താരലേലത്തിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios