Asianet News MalayalamAsianet News Malayalam

IPL Retention : കൈവിട്ട 3 താരങ്ങളെയെങ്കിലും താരലേലത്തില്‍ മുംബൈ തിരിച്ചുപിടക്കാന്‍ ശ്രമിക്കുമെന്ന് സഹീര്‍

താരലേലത്തിന് മുമ്പ് കൈവിട്ട താരങ്ങള്‍ക്ക് മുംബൈയിലെ സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും താരലേലത്തില്‍ ഇവരെ തിരിച്ചുപിടിക്കാനുള്ള വ്യക്തമായ പദ്ധതികളുമായി ടീം മുന്നോട്ടുവരുമെന്നും സഹീര്‍ ക്രിക് ബസിനോട് പറഞ്ഞു

IPL Retention : Zaheer Khan says Mumbai Indians will try to bring the star players back
Author
Mumbai, First Published Dec 1, 2021, 10:58 PM IST

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി നാലു താരങ്ങളെ നിലനിര്‍ത്തിയ(IPL Retention) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) അവരുടെ സ്ഥിരം മുഖങ്ങളായ ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya), ഇഷാന്‍ കിഷന്‍(Ishan Kishan), ക്രുനാല്‍ പാണ്ഡ്യ(Krunal Pandya) എന്നിവരെ ഒഴിവാക്കിയത്  ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. എന്നാല്‍ കൈവിട്ട താരങ്ങളില്‍ മൂന്ന് പേരെയെങ്കിലും മെഗാ താര ലേലത്തില്‍ തിരിച്ചു പിടിക്കാനുള്ള പദ്ധതികള്‍ തയാറാക്കുമെന്ന് ആരാധകര്‍ക്ക് ഉറപ്പു നല്‍കുകയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍ ആയ സഹീര്‍ ഖാന്‍(Zaheer Khan).

താരലേലത്തിന് മുമ്പ് കൈവിട്ട താരങ്ങള്‍ക്ക് മുംബൈയിലെ സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും താരലേലത്തില്‍ ഇവരെ തിരിച്ചുപിടിക്കാനുള്ള വ്യക്തമായ പദ്ധതികളുമായി ടീം മുന്നോട്ടുവരുമെന്നും സഹീര്‍ ക്രിക് ബസിനോട് പറഞ്ഞു. നാലു താരങ്ങളെ മാത്രം നിലനിര്‍ത്താന്‍ കഴിയുന്ന ഘട്ടത്തില്‍ ചില കളിക്കാരെ ഒഴിവാക്കാനുള്ള തീരുമാനം വികാരപരമാണ്. കാരണം, അവരില്‍ പലരും യാത്ര തുടങ്ങിയത് ഇവിടെ നിന്നാണ്. കരിയില്‍ ഉന്നതിയിലെത്തിയതും ഇന്ത്യക്കായി കളിച്ചതുമെല്ലാം ഈ ടീമില്‍ നിന്നായിരുന്നു. അതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

IPL Retention : Zaheer Khan says Mumbai Indians will try to bring the star players back

അതുകൊണ്ടുതന്നെ അവരുടെയൊന്നും അവസാനമല്ല ഈ ഒഴിവാക്കല്‍. അവരില്‍ പലരെയും തിരിച്ചു പിടിക്കാനുള്ള സാധ്യതകള്‍ ഞങ്ങളുടെ മുന്നിലുണ്ട്. പലരെയും ഒഴിവാക്കേണ്ടിവന്നത് ഹൃദയഭേദകമായിരുന്നു. പക്ഷെ എല്ലാ ടീമുകളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഞങ്ങളും അതില്‍ നിന്ന് വ്യത്യസ്തരല്ല. എന്നാല്‍ പ്രഫഷണല്‍ കളിക്കാരെന്ന നിലക്ക് ടീമിന്‍റെ ആവശ്യം കളിക്കാര്‍ മനസിലാക്കുമെന്നാണ് കരുതുന്നത്.

IPL Retention : Zaheer Khan says Mumbai Indians will try to bring the star players back

മുന്നോട്ടുള്ള വഴികള്‍ ലളിതമാണ്. മെഗാ താരലേലത്തിന് മുമ്പ് ധാരാളം സമയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കൈവിട്ട താരങ്ങളെ തിരിച്ചു പിടിക്കാനുള്ള പദ്ധതികള്‍ തയാറാക്കാനും ഞങ്ങള്‍ക്ക് സമയമുണ്ട്. മുന്‍കാല പ്രകടനങ്ങള്‍ ആവര്‍ത്തിക്കാനാണ് വരുംകാലങ്ങളിലും മുംബൈ ശ്രമിക്കുകയെന്നും സഹീര്‍ പറഞ്ഞു.

മെഗാ താരലേലത്തിന് മുന്നോടിയായി നാലു കളിക്കാരെ മാത്രം നിലനിര്‍ത്തേണ്ടിവന്നപ്പോള്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്ര, ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്, ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് നിലനിര്‍ത്തിയത്. ഇതോടെ മുംബൈയുടെ സ്ഥിരം മുഖങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ക്വിന്‍റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍ എന്നിവരെ മുംബൈക്ക് കൈവിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സഹീറിന്‍റെ പ്രസ്താവന.

Follow Us:
Download App:
  • android
  • ios