റെനെഗഡ്സിനായി കളിക്കുന്നത് ആസ്വദിച്ചിരുന്നുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം റെനെഗഡ്സ് കുപ്പായത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളെയും സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും 40കാരനായ മാര്‍ഷ് പറഞ്ഞു.

മെല്‍ബണ്‍: പ്രഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷ്. ഓസ്ട്രേലിയന്‍ ദേശീയ ടീമിനെക്കാള്‍ കൂടുതല്‍ ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള മാര്‍ഷ് ഐപിഎല്ലിലെ ആദ്യ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗഡ്സിനായി കളിക്കുന്ന മാര്‍ഷ് ബുധനാഴ്ച നടക്കുന്ന സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.

റെനെഗഡ്സിനായി കളിക്കുന്നത് ആസ്വദിച്ചിരുന്നുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം റെനെഗഡ്സ് കുപ്പായത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളെയും സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും 40കാരനായ മാര്‍ഷ് പറഞ്ഞു.ഈ സീസണില്‍ പരിക്കുമൂലം ആദ്യ മത്സരങ്ങള്‍ നഷ്ടമായ മാര്‍ഷ് അഞ്ച് മത്സരങ്ങളില്‍ നിന്ന് 45.25 ശരാശരിയിലും 138.16 സ്ട്രൈക്ക് റേറ്റിലും 181 റണ്‍സടിച്ചിരുന്നു. മൂന്ന് അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

രഞ്ജി ട്രോഫി: ഒറ്റക്ക് പൊരുതി വെടിക്കെട്ട് സെഞ്ചുറി നേടി റിയാന്‍ പരാഗ്;കേരളത്തിനെതിരെ ആസം പൊരുതുന്നു

റെനെഗഡ്സില്‍ ചേരുന്നതിന് മുമ്പ് 2011-മുതല്‍ 2019വരെ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്‍റെ വിശ്വസ്ത താരമായിരുന്നു മാര്‍ഷ്. ബിഗ് ബാഷ് ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മാര്‍ഷ്, 79 മത്സരങ്ങളില്‍ നിന്ന് 2810 റണ്‍സ് നേടിയിട്ടുണ്ട്. ബിഗ് ബാഷിലെ എക്കാലത്തെയും വലിയ ആറാമത്തെ റണ്‍വേട്ടക്കാരനുമാണ് ഷോണ്‍ മാര്‍ഷ്.

ടെസ്റ്റില്‍ ഓക്കെ, പക്ഷെ ഏകദിനത്തിലും ടി20യിലും അവനെ എങ്ങനെ കളിപ്പിക്കും, അശ്വിനെക്കുറിച്ച് യുവരാജ് സിംഗ്

ഐപിഎല്ലില്‍ 10 സീസണുകളില്‍ കളിച്ചിട്ടുള്ള ഷോണ്‍ മാര്‍ഷ് 71 മത്സരങ്ങളില്‍ നിന്ന് 2477 റണ്‍സടിച്ചിട്ടുണ്ട്.2008ലെ ആദ്യ സീസണില്‍ പഞ്ചാബ് കിംഗ്സിനായി കളിക്കാനിറങ്ങിയ ഷോണ്‍ മാര്‍ഷ് നാലു അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 616 റണ്‍സടിച്ച് ആദ്യ ഓറഞ്ച് ക്യാപ്പിനുടമയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക