ഐപിഎൽ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടി. ജയത്തോടെ പോയന്‍റ് പട്ടികയില്‍ 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പഞ്ചാബ് പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നും ക്വാളിഫയറും ഉറപ്പാക്കി
- Home
- Sports
- Cricket
- പഞ്ചാബിന് ജോഷ്, 7 വിക്കറ്റ് ജയവുമായി കാളിഫയറില്, മുംബൈ ഇന്ത്യൻസിന് എലിമിനേറ്റര്‍ കടമ്പ
പഞ്ചാബിന് ജോഷ്, 7 വിക്കറ്റ് ജയവുമായി കാളിഫയറില്, മുംബൈ ഇന്ത്യൻസിന് എലിമിനേറ്റര്‍ കടമ്പ

ജയ്‌പൂര്‍: ഐപിഎൽ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടി. ജയത്തോടെ പോയന്‍റ് പട്ടികയില്‍ 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പഞ്ചാബ് പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നും ക്വാളിഫയറും ഉറപ്പാക്കിയപ്പോള്‍ അവസാന ലീഗ് മത്സരത്തില്‍ തോറ്റ മുംബൈ 16 പോയന്റിലൊതുങ്ങി നാലാം സ്ഥാനക്കാരായി. ഇതോടെ മുംബൈക്ക് എലിമിനേറ്റര്‍ കടമ്പ കടന്നാലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാനാവു. ഏഴ് വിക്കറ്റിനായിരുന്നു മുംബൈക്കെതിരെ പഞ്ചാബിന്റെ ജയം.
രക്ഷകനായി വീണ്ടും സൂര്യകുമാർ, രോഹിത്തിന് വീണ്ടും നിരാശ, മുംബൈയെ പിടിച്ചുകെട്ടി പഞ്ചാബ്, വിജയലക്ഷ്യം 185 റൺസ്
പവര്‍പ്ലേയില്‍ ആദ്യ നാലോവറില്‍ രോഹിത് ശര്‍മ താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ റിയാന്‍ റിക്കിള്‍ടണ്‍ ആയിരുന്നു മുംബൈക്കായി തകര്‍ത്തടിച്ചത്. ആദ്യ നാലോവറില്‍ 32 റണ്‍സ് മാത്രമെടുത്ത മുംബൈയെ ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ രോഹിത് ശര്‍മ ടോപ് ഗിയറിലാക്കി.
ഹിറ്റ്‌മാന്‍ മടങ്ങി
രോഹിത് ശര്‍മ്മയ്ക്ക് 21 പന്തുകളില്‍ 24 റണ്‍സ് മാത്രം, വിക്കറ്റ് വീഴ്ത്തിയത് ഹര്‍പ്രീത് ബ്രാര്‍
മുംബൈക്ക് വിക്കറ്റ് നഷ്ടം
മുംബൈ ഇന്ത്യന്‍സിന് ഒരു വിക്കറ്റ് നഷ്ടമായി, റയാന്‍ റിക്കെള്‍ട്ടണ്‍ പുറത്ത്
ആവേശപ്പോരില്‍ മുംബൈക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പഞ്ചാബ്, മാറ്റങ്ങളോടെ ഇരു ടീമും
ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ് ടീമുകൾ അവസാന മത്സരങ്ങളിൽ പരാജയപ്പെതോടെയാണ് ക്വാളിഫയർ സ്വപ്നം കാണുന്ന മുംബൈയ്ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള അവസരം ലഭിച്ചത്.
പഞ്ചാബിന് ടോസ്
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു
ഒരുങ്ങി ജയ്‌പൂര്‍
പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടം നടക്കുന്നത് ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍