ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ​ഗു​ജറാത്ത്, ബെം​ഗളൂരു, പഞ്ചാബ് ടീമുകൾ അവസാന മത്സരങ്ങളിൽ പരാജയപ്പെതോടെയാണ് ക്വാളിഫയർ സ്വപ്നം കാണുന്ന മുംബൈയ്ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള അവസരം ലഭിച്ചത്.

ജയ്പൂര്‍: ഐപിഎല്ലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിശ്ചയിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ നിര്‍ണായക ടോസ് ജയിച്ച് പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. വിജയകുമാര്‍ വൈശാഖും കെയ്ല്‍ ജാമിസണും പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മുംബൈ ഇന്ത്യൻസ് ഒരു മാറ്റം വരുത്തി. പേസര്‍ അശ്വിനി കുമാര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. സീസണില്‍ ആദ്യമായാണ് മുംബൈയും പഞ്ചാബും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.

പ്ലേ ഓഫ് ഉറപ്പിച്ച ഇരുടീമിന്‍റെയും അവസാന ലീഗ് മത്സരമാണിത്. ക്വാളിഫയർ 1-ൽ സ്ഥാനം ഉറപ്പാക്കാൻ പഞ്ചാബ് കിംഗ്‌സിനും മുംബൈ ഇന്ത്യൻസിനും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. നിലവിൽ 17 പോയിന്‍റുള്ള പഞ്ചാബ് രണ്ടും 16 പോയിന്‍റുള്ള മുംബൈ നാലും സ്ഥാനത്താണ്. ഗുജറാത്ത് അവസാന രണ്ട് കളിയും തോറ്റതോടെ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ് ഇരുടീമുകളുടേയും ലക്ഷ്യം. ഇന്ന് ജയിക്കുന്ന ടീം ​ഗുജറാത്തിനെ മറികടന്ന് പോയന്‍റ് പട്ടികയില്‍ ഒന്നാമത് എത്തും. മുംബൈ നിർണായക മത്സരത്തിൽ ഡൽഹിയെ പരാജയപ്പെടുത്തിയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്.

ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ​ഗു​ജറാത്ത്, ബെം​ഗളൂരു, പഞ്ചാബ് ടീമുകൾ അവസാന മത്സരങ്ങളിൽ പരാജയപ്പെതോടെയാണ് ക്വാളിഫയർ സ്വപ്നം കാണുന്ന മുംബൈയ്ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള അവസരം ലഭിച്ചത്.

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസെൻ, ഹർപ്രീത് ബ്രാർ, കൈൽ ജാമിസൺ, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്.

മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, രോഹിത് ശർമ്മ, വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാന്‍റ്നർ, ദീപക് ചാഹർ, ട്രെന്‍റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക