Asianet News MalayalamAsianet News Malayalam

IRE vs IND : അയർലന്‍ഡിനെതിരായ ആദ്യ ടി20; ഏറ്റവും വലിയ ചോദ്യം സൂര്യകുമാർ യാദവിന്‍റെ കാര്യത്തിലെന്ന് ആകാശ് ചോപ്ര

സൂര്യകുമാർ ഏത് ബാറ്റിംഗ് പൊസിഷനില്‍ ഇറങ്ങും എന്നത് ആകാംക്ഷ സൃഷ്ടിക്കുന്നതായി മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര

IRE vs IND 1st T20I big question whether Suryakumar Yadav will bat at number 3 Or 4 says Aakash Chopra
Author
Dublin, First Published Jun 26, 2022, 12:00 PM IST

ഡബ്ലിന്‍: ടി20യില്‍ ഇന്ത്യയുടെ വിശ്വസ്ത മധ്യനിര ബാറ്ററായ സൂര്യകുമാർ യാദവ്(Suryakumar Yadav) ടീമിലേക്ക് മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. അയർലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന ആദ്യ ടി20യില്‍(IRE vs IND 1st T20I) സൂര്യകുമാർ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കും എന്നുറപ്പ്. എന്നാല്‍ സൂര്യകുമാർ ഏത് ബാറ്റിംഗ് പൊസിഷനില്‍ ഇറങ്ങും എന്നത് വലിയ ആകാംക്ഷ സൃഷ്ടിക്കുന്നതായി മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര(Aakash Chopra) പറഞ്ഞു. 

'ഭുവനേശ്വർ കുമാറും യുസ്‌വേന്ദ്ര ചാഹലും ചേർന്ന് മൂന്നിലധികം വിക്കറ്റ് നേടും. ഭുവി ആയിരിക്കും ന്യൂബോളില്‍ പന്തെറിയുക. അവസാനം ഏറ്റുമുട്ടിയപ്പോള്‍ ചാഹല്‍ അയർലന്‍ഡിനെ തകർത്തിരുന്നു. അത് നാല് വർഷം പഴക്കമുള്ള കാര്യമാണ് അതെങ്കിലും സ്പിന്നിനെ നന്നായി കളിക്കുന്ന ടീമല്ല അയർലന്‍ഡ്. സൂര്യകുമാർ യാദവ് തിരിച്ചെത്തിയിരിക്കുന്നു. സ്കൈ ഡയമണ്ട് പോലെ തിളങ്ങും. സൂര്യകുമാറും നായകന്‍ ഹാർദിക് പാണ്ഡ്യയും ചേർന്ന് 60ലധികം റണ്‍സ് നേടും. മൂന്നാമനായാണോ നാലാമനായാണോ സൂര്യകുമാർ ബാറ്റിംഗിന് ഇറങ്ങുക എന്നതാണ് വലിയ ചോദ്യം. ഞാനാണെങ്കില്‍ സ്കൈയെ മൂന്നാം നമ്പറിലും ഹാർദിക്കിനെ നാലോ അഞ്ചോ സ്ഥാനത്തും കളിപ്പിക്കും' എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

അയർലൻഡിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി ഒൻപതിന് ആരംഭിക്കും. രോഹിത് ശർമ്മയും സംഘവും ഇംഗ്ലണ്ട് പര്യടനം നടത്തുമ്പോൾ അയർലൻഡിനെതിരെ ഇന്ത്യ യുവനിരയെയാണ് അണിനിരത്തുന്നത്. ഇതിഹാസ ബാറ്റർ വിവിഎസ് ലക്ഷ്‍മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യക്ക് അരങ്ങേറ്റ മത്സരമാണ് ഇന്നത്തേത്. അരങ്ങേറ്റം കാത്ത് ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം രാഹുൽ ത്രിപാഠിയും സ്ക്വാഡിലുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തുമോ എന്നതും വലിയ ആകാംക്ഷയാണ്. അയർലന്‍ഡുമായി ഇതിന് മുൻപ് ഏറ്റുമുട്ടിയ മൂന്ന് കളിയിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

IRE vs IND : സഞ്ജു കളിക്കും, പ്രതീക്ഷ സമ്മാനിച്ച് സാധ്യതാ ഇലവന്‍; അരങ്ങേറുമോ ഐപിഎല്‍ സ്റ്റാറുകള്‍?

Follow Us:
Download App:
  • android
  • ios