162 പന്തില്‍ 108 റണ്‍സെടുത്ത ലോര്‍കന്‍ ടക്കറാണ് അയര്‍ലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാരി ടെക്റ്റര്‍ (56) മികച്ച പ്രകടനം പുറത്തെടുത്തു. 71 റണ്‍സ് നേടിയ ആന്‍ഡി മക്‌ബ്രൈന്‍ ക്രീസിലുണ്ട്.

ധാക്ക: ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ധാക്ക ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ 155 റണ്‍സിന്റെ ലീഡ് വഴങ്ങിയ അയര്‍ലന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുക്കാന്‍ അയര്‍ലന്‍ഡിനായി. ഇപ്പോള്‍ 131 റണ്‍സ് ലീഡുണ്ട് സന്ദര്‍ശകര്‍ക്ക്. 162 പന്തില്‍ 108 റണ്‍സെടുത്ത ലോര്‍കന്‍ ടക്കറാണ് അയര്‍ലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാരി ടെക്റ്റര്‍ (56) മികച്ച പ്രകടനം പുറത്തെടുത്തു. 71 റണ്‍സ് നേടിയ ആന്‍ഡി മക്‌ബ്രൈന്‍ ക്രീസിലുണ്ട്. ഗ്രഹാം ഹ്യൂമാണ് (9) അദ്ദേഹത്തിന് കൂട്ട്. തയ്ജുല്‍ ഇസ്ലാം നാല് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റുണ്ട്. അയര്‍ലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 214നെതിരെ ബംഗ്ലാദേശ് 369ന് പുറത്തായിരുന്നു. 

അയര്‍ലന്‍ഡിനായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ടക്കര്‍ ചരിത്രം കുറിച്ചാണ് മടങ്ങിയത്. ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി ടക്കര്‍. 162 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സിന്റേയും 14 ഫോറിന്റേയും അകമ്പടിയോടെ നേടിയത് 108 റണ്‍സ്. ധാക്കയില്‍ നടക്കുന്ന ടെസ്റ്റില്‍ തോല്‍വി മുന്നില്‍ കണ്ട അയര്‍ലന്‍ഡിന് ലീഡ് സമ്മാനിച്ചത് ടക്കറുടെ ഇന്നിംഗ്‌സാണ്. 

എവേ ഗ്രൗണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഐറിഷ് താരമാവാന്‍ ടക്കര്‍ക്ക് സാധിച്ചു. അയര്‍ലന്‍ഡിന് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ടക്കര്‍. ആദ്യ താരം കെവിന്‍ ഒബ്രെയ്‌നാണ്. ആദ്യ ഇന്നിംഗ്‌സില്‍ 37 റണ്‍സെടുക്കാനും ടക്കര്‍ക്കായിരുന്നു. മറ്റൊരു അരങ്ങേറ്റക്കാന്‍ ഹാരി ടെക്റ്റര്‍, ആദ്യ ഇന്നിംഗ്‌സി 50 റണ്‍സും രണ്ടാം ഇന്നിംഗില്‍ 56 ഉം നേടി. 

രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ നാലിന് 13 എന്ന നിലയിലും പിന്നീട് അഞ്ചിന് 51 എന്ന അവസ്ഥയിലേക്കും വീണിരുന്നു. അവിടെ നിന്ന് ടീമിനെ രക്ഷിച്ചത് ടക്കറുടെ ഇന്നിംഗ്‌സായിരുന്നു. ടെക്റ്റര്‍ക്കൊപ്പം 72 റണ്‍സാണ് ടക്കര്‍ കൂട്ടിചേര്‍ത്തത്. പിന്നാലെ ആന്‍ഡി മാക്‌ബ്രൈനൊപ്പം 111 ചേര്‍ക്കാനും വിക്കറ്റ് കീപ്പര്‍ക്കായി. ഇബാദത്ത് ഹുസൈന്റെ പന്തിലാണ് ടക്കര്‍ മടങ്ങുന്നത്. നേരത്തെ, മുഷിഫിഖര്‍ റഹീമിന്റെ (126) സെഞ്ചുറി കരുത്തില്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ 369 റണ്‍സാണ് നേടിയത്. ഷാക്കിബ് (87) മെഹിദ് ഹസന്‍ മിറാസ് (55), ലിറ്റണ്‍ ദാസ് (43) എന്നിവരും തിളങ്ങി. മക്‌ബ്രൈന്‍ ആറ് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ അയര്‍ലന്‍ഡ് 214ന് പുറത്താവുകയായിരുന്നു. ടെക്റ്റര്‍ക്ക് പുറമെ ടക്കര്‍ (37), ക്വേര്‍ടിസ് കാംഫെര്‍ (34) എന്നിവരും തിളങ്ങി. തയ്ജുല്‍ ഇസ്ലാം അഞ്ച് വിക്കറ്റെടുത്തു.

അവന്‍ ഒരിക്കല്‍ ഇന്ത്യയെ നയിക്കില്ലെന്ന് ആര് കണ്ടു? സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഡിവില്ലിയേഴ്‌സിനും ബോധിച്ചു