അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിന് രണ്ടാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം ലഞ്ചിന് ശേഷം ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തിട്ടുണ്ട്. എട്ട് റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്.

ഡെറാഡൂണ്‍: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിന് രണ്ടാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം ലഞ്ചിന് ശേഷം ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തിട്ടുണ്ട്. എട്ട് റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. 82 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍നിയാണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. കെവിന്‍ ഒബ്രിയാന്‍ (13), സ്റ്റുവര്‍ട്ട് തോംസണ്‍ (0) എന്നിവരാണ് ക്രീസില്‍. ബാല്‍ബിര്‍നിക്ക് പുറമെ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (0), പോല്‍ സ്റ്റിര്‍ലിങ് (14), ജയിംസ് മക്കല്ലം (39), സ്റ്റുവര്‍ട്ട് പോയ്ന്‍റര്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. 

നേരത്തെ, അയര്‍ലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 172നെതിരെ അഫ്ഗാന്‍ 314ന് എല്ലാവരും പുറത്തായിരുന്നു. 120 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് അഫ്ഗാന്‍ നേടിയിരുന്നത്. റഹ്മത്ത് ഷാ (98), ഹഷ്മത്തുള്ള ഷാഹിദി (61), അസ്ഗര്‍ അഫ്ഗാന്‍ (67), മുഹമ്മദ് ഷെഹ്സാദ് (40) എന്നിവരുടെ ഇന്നിങ്സുകളാണ് അഫ്ഗാന് ലീഡ് സമ്മാനിച്ചത്. സ്റ്റുവര്‍ട്ട് തോംസണ്‍ അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, മുഹമ്മദ് നബി, യമിന്‍ അഹമ്മദ്സായ് എന്നിവരുടെ മൂന്ന് വക്കറ്റ് പ്രകടനമാണ് ഒന്നാം ഇന്നിങ്സില്‍ അയര്‍ലന്‍ഡിനെ 172ല്‍ ഒതുക്കിയത്. വാലറ്റക്കാരന്‍ ടിം മുര്‍താഖാ (54)ണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.