Asianet News MalayalamAsianet News Malayalam

ചരിത്രമെഴുതാന്‍ ഇര്‍ഫാന്‍ പത്താന്‍; വിദേശ ടി20 ലീഗ് ഡ്രാഫ്‌റ്റില്‍ പേര്!

താരലേലത്തില്‍ പത്താനെ ഏതെങ്കിലും ടീം സ്വന്തമാക്കിയാല്‍ അത് ചരിത്രമാകും. വിദേശ ടി20 ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാനാണ് പത്താന്‍ തയ്യാറെടുക്കുന്നത്. 

Irfan Pathan CPL players draft
Author
london, First Published May 17, 2019, 6:09 PM IST

ലണ്ടന്‍: വിദേശ ടി20 ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകുമോ ഇര്‍ഫാന്‍ പത്താന്‍. ആകാംക്ഷ നിറച്ച് കരീബിയന്‍ പ്രീമിയര്‍ ലീഗിനുള്ള പ്ലെയേര്‍സ് ഡ്രാഫ്റ്റില്‍ പത്താന്‍റെ പേരും. മെയ് 22ന് ലണ്ടനില്‍ നടക്കുന്ന താരലേലത്തില്‍ പത്താനെ ഏതെങ്കിലും ടീം സ്വന്തമാക്കിയാല്‍ അത് ചരിത്രമാകും. ഇന്ത്യന്‍ താരങ്ങള്‍ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ എക്കാലത്തും എതിര്‍പ്പിലായിരുന്നു ബിസിസിഐ. 

വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ പത്താന് ബിസിസിഐയുടെ എന്‍ഒസി വേണ്ടിവരും. താരലേലത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ താരമാണ് 34കാരനായ ഇര്‍ഫാന്‍ പത്താന്‍. 20 രാജ്യങ്ങളില്‍ നിന്നായി 536 താരങ്ങളാണ് ഡ്രാഫ്‌റ്റിലുള്ളത്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രാഫ്റ്റ് പട്ടികയാണിത്. 

ഐപിഎല്ലിന്‍റെ കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കളിച്ചിരുന്നില്ല. ഗുജറാത്ത് ലയണ്‍സിനായി 2017ലാണ് അവസാനമായി ഇര്‍ഫാന്‍ കളിച്ചത്. ഈ വര്‍ഷാദ്യം സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ജമ്മു ആന്‍ഡ് കശ്‌മീരിനായി കളിച്ച ഇര്‍ഫാന്‍ അഞ്ച് മത്സരങ്ങളില്‍ നാല് വിക്കറ്റ് വീഴ്‌ത്തി. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios