ഇനി ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാരെങ്കില്‍ ഇന്ത്യക്ക് മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നൊരു വിക്കറ്റ് കീപ്പര്‍ വേണം. നിലവില്‍ അത് സഞ്ജു സാംസണാണ്. നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവാനാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഹോഗ് പറഞ്ഞു.
മെല്‍ബണ്‍: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായി ടി20 പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയതോടെ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിലെത്താനുള്ള സാധ്യത മങ്ങിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഏകദിനത്തില്‍ സഞ്ജുവിന്‍റെ മികച്ച റെക്കോര്‍ഡ് മറ്റ് യുവതാരങ്ങള്‍ക്കില്ലെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ കെ എല്‍ രാഹുല്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ പകരം താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. രാഹുലിന് പകരം ഇഷാന്‍ കിഷനെ നാലാം നമ്പറില്‍ കളിപ്പിക്കാനാവില്ലെന്നും കിഷന്‍ ഓപ്പണറായാണ് ഇതുവരെ കളിച്ചതെന്നും ഹോഗ് പറഞ്ഞു. രാഹുല്‍ കളിച്ചില്ലെങ്കില്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കേണ്ടിവരും. നാലാം നമ്പറില്‍ തിലക് വര്‍മക്ക് അവസരം നല്‍കണമെന്നാണ് എന്‍റെ അഭിപ്രായം. ഏകദിന ഫോര്‍മാറ്റില്‍ അധികം കളിച്ചിട്ടില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിലക് പുറത്തെടുത്തത് പക്വതയാര്‍ന്ന പ്രകടനമായിരുന്നുവെന്നും ഹോഗ് പറഞ്ഞു.
ഇനി ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാരെങ്കില്‍ ഇന്ത്യക്ക് മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നൊരു വിക്കറ്റ് കീപ്പര്‍ വേണം. നിലവില്‍ അത് സഞ്ജു സാംസണാണ്. നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവാനാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഹോഗ് പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പിനുള്ള ടീമിനെ അടുത്ത മാസം അഞ്ചിന് മുമ്പാണ് പ്രഖ്യാപിക്കേണ്ടത്. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള ടീമിനെപ്പോലും ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുലും ശ്രേയസ് അയ്യരും ഫിറ്റ്നെസ് വീമ്ടെടുക്കുന്നതിനായാണ് ടീം പ്രഖ്യാപനം വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 30നാണ് ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി ഏഷ്യാ കപ്പ് തുടങ്ങുന്നത്.
