ഇരുവരും ഓരോ ഗോള്‍ വീതം നേടി. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ജംഷഡ്പൂര്‍ മികവ് കാണിച്ചെങ്കിലും ഒരിക്കല്‍ മാത്രമാണ് വലകുലുക്കാനായത്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) ഈസ്റ്റ് ബംഗാള്‍ (East Bengal) - ജംഷഡ്പൂര്‍ എഫ്‌സി (Jamshedpur FC) മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ജംഷഡ്പൂര്‍ മികവ് കാണിച്ചെങ്കിലും ഒരിക്കല്‍ മാത്രമാണ് വലകുലുക്കാനായത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 

മത്സരത്തിന്റെ 18-ാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. 18-ാം മിനിറ്റില്‍ നെരിയസ് വാസ്‌കിസിന്റെ സെല്‍ഫ് ഗോളാണ് കൊല്‍ക്കത്തന്‍ ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് പീറ്റര്‍ ഹാര്‍ട്‌ലി ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചു.

18 ഷോട്ടുകളാണ് ജംഷഡ്പൂര്‍ താരങ്ങള്‍ തൊടുത്തത്. എന്നാല്‍ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. ഒരെണ്ണം ഗോള്‍വര കടക്കുകയും ചെയ്തു. ഈസ്റ്റ് ബംഗാളിന്റെ രണ്ട് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പാഞ്ഞെങ്കിലും ഗോള്‍വര കടത്താനായില്ല. 62 ശതമാനവും പന്ത് കൈവശം വച്ചത് ജംഷഡ്പൂരായിരുന്നു. 

നാളെ നടക്കുന്ന മത്സത്തില്‍ മുംബൈ സിറ്റി എഫ്‌സി, എഫ്‌സി ഗോവയെ നേരിടും. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം.