Asianet News MalayalamAsianet News Malayalam

ഒടുവില്‍ മൗനം വെടിഞ്ഞ് സഞ്ജു സാംസണ്‍; ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ച് പ്രതികരണം

നിങ്ങള്‍ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ടെന്നും മുന്നോട്ട് തന്നോ പോകുകയെന്നും ആരാധകര്‍ പ്രതികരിച്ചു. നിങ്ങള്‍ യഥാര്‍ത്ഥ ചാമ്പ്യനാണെന്നും നിങ്ങളുടെ സമയം വരുമെന്നും പറഞ്ഞ ആരാധകര്‍ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച്ചിന്തിച്ചിരിക്കാതെ മുന്നോട്ടുപോകുകയെന്നും സഞ്ജുവിനെ ആശ്വസിപ്പിക്കുന്നു.

It is what it is, Sanju Samson responds to Indian team snub gkc
Author
First Published Sep 19, 2023, 4:09 PM IST

തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതില്‍ മൗനം വെടിഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കഴിഞ്ഞത് കഴിഞ്ഞു, ഞാന്‍ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നാണ് സഞ്ജു സാംസണ്‍ ചിരിക്കുന്ന സ്മൈലി പങ്കുവെച്ച് കുറിച്ചത്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിലെ നിരാശ പങ്കുവെച്ച സഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി ആരാധകരാണ് പിന്തുണയുമായി എത്തിയത്.

നിങ്ങള്‍ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ടെന്നും മുന്നോട്ട് തന്നെ പോകുകയെന്നും ആരാധകര്‍ പ്രതികരിച്ചു. നിങ്ങള്‍ യഥാര്‍ത്ഥ ചാമ്പ്യനാണെന്നും നിങ്ങളുടെ സമയം വരുമെന്നും പറഞ്ഞ ആരാധകര്‍ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കാതെ മുന്നോട്ടുപോകൂയെന്നും സഞ്ജുവിനെ ആശ്വസിപ്പിച്ചു. നേരത്തെ ഫേസ്ബുക്കില്‍ പുഞ്ചിരിക്കുന്ന ഇമോജി മാത്രം സഞ്ജു പോസ്റ്റ് ചെയ്തിരുന്നു.

ഏഷ്യാ കപ്പിന് പിന്നാലെ ഇന്നലെയാണ് സെലക്ടര്‍മാര്‍ ഓസ്‌ട്രേലയിക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.  ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് മാത്രം ടീമില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ഏകദിനങ്ങളില്‍ മോശം പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവ്, പരിക്കിന്‍റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. റുതുരാജ് ഗെയ്കവാദും തിലക് വര്‍മയും ടീമിലിടം പിടിച്ചുവെന്നുള്ളതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തുന്നത്. എന്നിട്ടും സഞ്ജുവിനെ ഒഴിവാക്കി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു തിരിച്ചെത്തുമെന്ന് നേരത്തെ വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്തായി.

അവന്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ അര്‍ഹനല്ല! രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മയ്ക്കും ഗംഭീറിന്റെ മുന്നറിയിപ്പ്

ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുലാണ് നയിക്കുന്നത്. ഈ മത്സരങ്ങളില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് എന്നിവരെ മാറ്റിനിര്‍ത്തി. ഇവര്‍ നാല് പേരും അവസാന ഏകദിനത്തിലേക്ക് മടങ്ങിയെത്തും. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ടീമിലുണ്ട്.

ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍.

അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios