സാങ്കേതികത്തികവുളള മൂന്നാം നമ്പർ ബാറ്റ്സ്‌മാനും വിശ്വസിക്കാവുന്ന ഓപ്പണിംഗ് ബൗളറുമായി ഓൾറൗണ്ടർമാരിലെ ഓൾറൗണ്ടറായ ജാക്ക് കാലിസിന്‍റെ പേരിനായിരുന്നു കൂടുതല്‍ പേരുടെ പിന്തുണ 

സതാംപ്‌ടണ്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായി ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനെ തെരഞ്ഞെടുത്ത് സ്റ്റാർ സ്‌പോർട്‌സ്. ഇംഗ്ലീഷ് താരങ്ങളായ ആൻഡ്രൂ ഫ്ലിന്‍റോഫ്, ബെന്‍ സ്റ്റോക്‌സ്, ഇന്ത്യയുടെ ആർ അശ്വിൻ എന്നിവരെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ഒന്നാമനായത്.

ടെസ്റ്റില്‍ 2500ലധികം റൺസും 150ലധികം വിക്കറ്റും ബൗളിംഗ് ശരാശരിയേക്കാൾ ബാറ്റിംഗ് ശരാശരിയുമുളള കളിക്കാരെയാണ് പരിഗണിച്ചത്. നാല് പേര്‍ അന്തിമ പട്ടികയിലെത്തി. ഫ്ലിന്‍റോഫും സ്റ്റോക്‌സും അശ്വിനും ഒപ്പം കാലിസും. മുൻ താരങ്ങളും കമന്‍റേറ്റർമാരും മാധ്യമപ്രവർത്തകരും ക്രിക്കറ്റ് ആരാധകരും ഉൾപ്പെട്ട ജൂറിക്ക് മുന്നില്‍ മികച്ചത് ആരെന്നതിൽ സംശയമുണ്ടായില്ല. 

കാലിസല്ലാതെ മറ്റാര്

പെർഫെക്‌ട് ഓൾറൗണ്ടറെന്ന വിശേഷണത്തിന് ലോക ക്രിക്കറ്റിൽ അർഹത ആവോളമുളള ജാക്ക് കാലിസിനായിരുന്നു കൂടുതല്‍ പേരുടെ പിന്തുണ. 166 ടെസ്റ്റില്‍ 45 സെഞ്ചുറികള്‍ സഹിതം 13289 റൺസും 292 വിക്കറ്റുമുള്ള കാലിസ് 21-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച്, മാൻഓഫ്ദി സീരിസ് പുരസ്‌കാരങ്ങൾ നേടിയ താരമാണ്. പോരാത്തതിന് രണ്ടാം സ്ലിപ്പിലെ ചോരാത്ത കൈകള്‍ എന്ന ഖ്യാതിയും ഇതിഹാസത്തിന് സ്വന്തം. 

നിലവിൽ ലോക ക്രിക്കറ്റിലെ മികവുറ്റ ഓൾറൗണ്ടറായ ബെൻ സ്റ്റോക്‌സ് ആണ് രണ്ടാമതെത്തിയത്. എല്ലാ ഫോർമാറ്റിലും തിളങ്ങുന്ന സ്റ്റോക്‌സിന് ടെസ്റ്റിൽ ഇതിനോടകം 4631 റൺസും 163 വിക്കറ്റുകളുമുണ്ട്. മൂന്നാം സ്ഥാനത്തെത്തിയത് ആർ അശ്വിൻ. ഒരു ടെസ്റ്റിൽ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ നേടിയ താരമാണ് അശ്വിന്‍. സാക്ഷാൽ ഇയാൻ ബോതത്തെ മറികടന്ന ഓൾറൗണ്ട് മികവ്. 2685 റൺസും 413 വിക്കറ്റും നിലവിൽ അശ്വിന്‍റെ പേരിലുണ്ട്.

എക്കാലവും ഓർക്കുന്ന ആഷസ് ജയത്തിലേക്ക് ഇംഗ്ലണ്ടിനെ 2005ൽ നയിച്ച ആൻഡ്രൂ ഫ്ലിന്‍റോഫ് നാലാമതെത്തി. ടെസ്റ്റിൽ 3845 റൺസും 226 വിക്കറ്റും ഫ്ലിന്‍റോഫിനുണ്ട്. 

കിരീടവാഴ്‌ചയില്ല, കിരീടവരള്‍ച്ച മാത്രം! ഐസിസി ടൂർണമെന്‍റുകളില്‍ 2013ന് ശേഷം നിരാശരായി ടീം ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കലാശപ്പോരില്‍ ടീം ഇന്ത്യ കളി കൈവിട്ടതിന് ഉത്തരവാദികള്‍ ആര്

പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ന്യൂസിലന്‍ഡിന്; ഇന്ത്യയെ തകര്‍ത്തത് എട്ട് വിക്കറ്റിന്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona