ഇപ്പോഴിതാ പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ തോൽവി ഏറ്റുവാങ്ങി

സതാംപ്‌ടണ്‍: ടീം ഇന്ത്യക്ക് 2013ൽ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഐസിസി ടൂർണമെന്‍റുകളില്‍ ഇതുവരെ കിരീടം നേടാനായിട്ടില്ല. ഇപ്പോഴിതാ പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു.

2014ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തോറ്റതാണ് ആദ്യ തിരിച്ചടി. തൊട്ടടുത്ത വര്‍ഷം ഏകദിന ലോകകപ്പിന്‍റെ സെമിഫൈനലിൽ പുറത്തായി. 2016ലെ ട്വന്റി 20 ലോകകപ്പിലും സെമിഫൈനലിൽ വീണു. 2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തോല്‍വി വഴങ്ങി. 2019ലെ ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ മടങ്ങിയത് മറ്റൊന്ന്. ഇതാണ് 2013ന് ശേഷം ഐസിസി ടൂര്‍ണമെന്‍റുകളില്‍ ടീം ഇന്ത്യയുടെ പ്രകടനം. 

ഐസിസി കിരീടമില്ലാത്തത് നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി മികവിനും കളങ്കമാകുന്നു. എന്നാല്‍ വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പ് കോലിക്കും ടീം ഇന്ത്യക്കും കിരീടമുയര്‍ത്താനുള്ള സുവര്‍ണാവസരമാണ്. 

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡ് തകര്‍ക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2. രണ്ടാം ഇന്നിംഗ്‌സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. രണ്ടിന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് നേടിയ പേസര്‍ കെയ്ൽ ജാമീസണാണ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

ന്യൂസിലന്‍ഡ് കപ്പുയര്‍ത്തിയതെങ്ങനെ...വിശദമായി വായിക്കാം 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കലാശപ്പോരില്‍ ടീം ഇന്ത്യ കളി കൈവിട്ടതിന് ഉത്തരവാദികള്‍ ആര്

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതിലും നന്നായി ബാറ്റ് ചെയ്യാമായിരുന്നു; നിരാശ പ്രകടമാക്കി ഗവാസ്‌കര്‍

കമ്മിന്‍സിനെ മറികടന്നു; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിക്കറ്റ് നേട്ടക്കാരില്‍ അശ്വിന്‍ ഒന്നാമന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona