ലണ്ടന്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന അടുത്ത ആഷസ് പരമ്പരയില്‍ കളിക്കുമൊ എന്നറിയില്ലെന്ന് വെറ്ററന്‍ ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സമണ്‍. ഇനിയും ഒന്നര വര്‍ഷമുണ്ട് ആഷസിന്.  അതിനെ കുറിച്ചൊന്നും ആഴത്തില്‍ ചിന്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. 

പ്രതിസന്ധികാലത്തും ജോലി, മലയാളി നഴ്‌സിനെ അഭിനന്ദിച്ച് മുന്‍ ഓസീസ് താരം ഗില്‍ക്രിസ്റ്റ്

വിന്‍ഡീസിനെതിരെയുള്ള പരമ്പരയാണ് താന്‍ ഇപ്പോള്‍ മുന്നില്‍ കാണുന്നതെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ''ഇപ്പോള്‍ തന്റെ മുന്നില്‍ കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോളുള്ള കാര്യങ്ങളാണ്. ടീമുകള്‍ അടുത്തടുത്ത് ടെസ്റ്റുകള്‍ കളിക്കുന്നത് സ്വാഭാവികം ആണെങ്കിലും ഇപ്പോളത്തെ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് റൊട്ടേഷന്‍ പൊളിസി അനിവാര്യമാണ്. 

ലാ ലിഗ: സെവിയ്യക്ക് ജയം, മെസിയും സംഘവും ഇന്നിറങ്ങും

അടുത്ത കാലത്തായി സജീവ ക്രിക്കറ്റില്‍ നിന്ന് ഏല്ലാവരും വിട്ട് നില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ മൂന്ന് ടെസ്റ്റുകള്‍ അടുത്തടുത്ത് വരുമ്പോള്‍ പേസര്‍മാര്‍ക്ക് പ്രത്യേകിച്ച് റൊട്ടേഷന്‍ ഏറ്റവും ആവശ്യമായി വരും.'' ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.