23 വിക്കറ്റുകളാണ് ഈ പരമ്പരയില്‍ ഇതുവരെ ബുമ്ര എറിഞ്ഞിട്ടത്. 1981-82ലെ ഇംഗ്ലണ്ട് പരമ്പരയില്‍ 22 വിക്കറ്റെടുത്ത കപില്‍ ദേവിന്‍റെ റെക്കോര്‍ഡാണ് ബുമ്ര ഇന്ന് മറികടന്നത്. 2014ലെ പരമ്പരയില്‍ 19 വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് മൂന്നാം സ്ഥാനത്ത്.
എഡ്ജ്ബാസ്റ്റണ്‍: ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര റെക്കോര്‍ഡുകള്‍ എറിഞ്ഞിടുകയാണ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നേടിയ ബുമ്ര രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെയും ഒലി പോപ്പിനെയും മടക്കിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. മത്സരത്തില്‍ ഇഥുവരെ അഞ്ച് വിക്കറ്റെടുത്ത ബുമ്ര ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
23 വിക്കറ്റുകളാണ് ഈ പരമ്പരയില്‍ ഇതുവരെ ബുമ്ര എറിഞ്ഞിട്ടത്. 1981-82ലെ ഇംഗ്ലണ്ട് പരമ്പരയില്‍ 22 വിക്കറ്റെടുത്ത കപില്‍ ദേവിന്‍റെ റെക്കോര്‍ഡാണ് ബുമ്ര ഇന്ന് മറികടന്നത്. 2014ലെ പരമ്പരയില്‍ 19 വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് മൂന്നാം സ്ഥാനത്ത്.
ഒരുക്കം ഗംഭീരമാക്കി ടീം ഇന്ത്യ, രണ്ടാം സന്നാഹത്തിലും ജയം; സഞ്ജുവിന് തിളങ്ങാനായില്ല
ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റെടുത്തതോടെ മറ്റൊരു നാഴികക്കല്ലൂകൂടി ബുമ്ര ഇന്ന് പിന്നിട്ടു. സെന രാജ്യങ്ങളില്‍(സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ)നിന്ന് മാത്രമായി 100 വിക്കറ്റ് പിന്നിടുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയിലും ബുമ്ര ഇടം നേടി. ഇംഗ്ലണ്ട് ഓപ്പണര്‍ ജസ്പ്രീത് ബുമ്രയെ പുറത്താക്കിയാണ് ബുമ്ര റെക്കോര്‍ഡ് സ്വന്തമാക്കിയത്.
അനില്‍ കുബ്ലെ(141), ഇഷാന്ത് ശര്‍മ(130), സഹീര്‍ ഖാന്‍(119), മുഹമ്മദ് ഷമി(119), കപില്‍ ദേവ്(117), ജസ്പ്രീത് ബുമ്ര(101) എന്നിവരാണ് ഈ എലൈറ്റ് പട്ടികയിലുള്ളത്. ടെസ്റ്റ് കരിയറില്‍ ഇതുവരെ 30 മത്സരങ്ങള്‍ മാത്രമാണ് ബുമ്ര കളിച്ചത്. ഇതില്‍ ഭൂരിഭാഗവും വിദേശത്തായിരുന്നു. സെന രാജ്യങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ബുമ്ര ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത്. 36 വിക്കറ്റുകള്‍. ഓസ്ട്രേലിയ(32), അരങ്ങേറ്റം കുറിച്ച ദക്ഷിണാഫ്രിക്കയില്‍(26), ന്യൂസിലന്‍ഡ്(6) എന്നിങ്ങനെയാണ് ടെസ്റ്റില്‍ സെന രാജ്യങ്ങളിലെ ബുമ്രയുടെ വിക്കറ്റ് വേട്ട.
