ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളിനൊപ്പം ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് ഇന്നിംഗസ് ഓപ്പണ്‍ ചെയ്യും.

മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത 2024ലെ ടെസ്റ്റ് ടീമിനെ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര നയിക്കും. യശ്‌സ്വി ജയ്‌സ്വാളാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനേയും, മിച്ചല്‍ സ്റ്റാര്‍ക്കിനേയും, ട്രാവിസ് ഹെഡിനേയും ടീമിലേക്ക് പരിഗണിച്ചില്ല. മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ടീമിലെത്തി. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളില്‍ നിന്ന് രണ്ട് പേര്‍ വീതം. ശേഷിക്കുന്നവര്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളില്‍ നിന്നാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളില്‍ നിന്ന് ആരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളിനൊപ്പം ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് ഇന്നിംഗസ് ഓപ്പണ്‍ ചെയ്യും. ഇംഗ്ലണ്ടിന്റെ തന്നെ മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടാണ് മൂന്നാമതായി ബാറ്റിംഗിനെത്തുക. പിന്നാലെ ന്യൂസിലന്‍ഡിന്റെ യുവതാരം രചിന്‍ രവീന്ദ്ര. അഞ്ചാമന്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്. കാമിന്ദു മെന്‍ഡിസാണ് ശ്രീലങ്കന്‍ ടീമില്‍ നിന്ന് ഇടം നേടിയ ഏകതാരം. ഓസ്‌ട്രേലിയയുടെ അലക്‌സ് ക്യാരി വിക്കറ്റ് കീപ്പര്‍. പേസര്‍മാരില്‍ ഒരാള്‍ കിവീസിന്റെ മാറ്റ് ഹെന്റിയാണ്. അടുത്തത് ബുമ്രയും. ഓസീസിന്റെ ജോഷ് ഹേസല്‍വുഡാണ് ടീമിലെത്തിയ മറ്റൊരു ഓസീസ് താരം. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ടീമിലെ ഏക സ്പിന്നര്‍.

ജയ്‌സ്വളിന്‍റേത് വിക്കറ്റ് തന്നെയായിരുന്നു, തെളിവുകള്‍ ധാരാളം; വ്യക്തമാക്കി ഓസീസ് ക്യാപ്റ്റന്‍ കമ്മിന്‍സ്

ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത 2024ലെ ടീം: യശസ്വി ജയ്്‌സ്വാള്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രചിന്‍ രവീന്ദ്ര, ഹാരി ബ്രൂക്ക്, കാമിന്ദു മെന്‍ഡിസ്, അലക്‌സ് ക്യാരി, മാറ്റ് ഹെന്റി, ജസ്പ്രിത് ബുമ്ര, ജോഷ് ഹേസല്‍വുഡ്, കേശവ് മഹാരാജ്.