Asianet News MalayalamAsianet News Malayalam

ബുമ്രയ്ക്ക് സ്‌ട്രെസ് റിയാക്ഷന്‍, 4 മുതല്‍ 6 ആഴ്ച്ച വരെ വിശ്രമം; കൊവിഡ് മുക്തനായ ഷമി തയ്യാറെടുപ്പ് തുടങ്ങി

ബുമ്രയുടെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ സ്‌കാനിങ്ങിന് റിപ്പോര്‍ട്ടില്‍ പറയുന്നത് നാല്- ഏഴ് ആഴ്ച്ചയോളം വിശ്രമം വേണ്ടി വരുമെന്നാണ്.

Jasprit Bumrah suffering from stress reaction need four to six week rest
Author
First Published Oct 2, 2022, 4:08 PM IST

ബംഗളൂരു: ജസ്പ്രിത് ബുമ്ര ടി20 ലോകകപ്പില്‍ കളിക്കുമോ എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ, ബുമ്ര ടി20 ലോകകപ്പിനുണ്ടാവില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് നിശേധിച്ചു. ബുമ്ര പൂര്‍ണമായും ലോകകപ്പില്‍ നിന്ന് പുറത്തായെന്ന് പറയാറായിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണെന്നും ദ്രാവിഡ് പറഞ്ഞിരുന്നു.

ഇപ്പോള്‍ ബുമ്രയുടെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ സ്‌കാനിങ്ങിന് റിപ്പോര്‍ട്ടില്‍ പറയുന്നത് നാല്- ഏഴ് ആഴ്ച്ചയോളം വിശ്രമം വേണ്ടി വരുമെന്നാണ്. സ്ട്രെസ് ഫ്രാക്ചര്‍ അല്ല, സ്ട്രെസ് റിയാക്ഷനാണ് ബുമ്ര നേരിടുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് മുതല്‍ ആറ് ആഴ്ച വരെയാണ് സ്ട്രെസ് റിയാക്ഷനില്‍ നിന്ന് പുറത്ത് കടക്കാന്‍ വേണ്ടിവരിക, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ എല്‍ രാഹുല്‍ ശൈലി മാറ്റണം, എങ്കില്‍ ലോകകപ്പില്‍ ബൗളര്‍മാര്‍ പാടുപെടും: ഷെയ്‌ന്‍ വാട്‌സണ്‍

നേരത്തെ, സ്ട്രെസ് ഫ്രാക്ച്ചറാണ് ബുമ്രയ്ക്ക് ഉണ്ടായിരുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫ്രാക്ച്ചറായിരുന്നെങ്കില്‍ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ നാല് മുതല്‍ ആറ് മാസം വരെയാണ് വേണ്ടിവരുമായിരുന്നു. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ബുമ്ര പിന്മാറിയിരുന്നു. പകരം, മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. അതോടൊപ്പം, കൊവിഡ് മുക്തനായ മുഹമ്മദ് ഷമി പരിശീലനം ആരംഭിക്കുകയും ചെയ്തു. 

ബുമ്ര ടി20 ലോകകപ്പില്‍ കളിക്കില്ലെങ്കില്‍ ഷമി, സിറാജ്, ദീപക് ചാഹര്‍ എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. സ്റ്റാന്‍ഡ്ബൈ ലിസ്റ്റിലാണ് ഷമി ഉള്‍പ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ ഷമി ഉണ്ടാവാനും സാധ്യതയേറെയാണ്. പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷമിയെ ഉള്‍പ്പെടുത്തുക. 

എന്തൊരു മനുഷ്യനാണ്! ഫൗളില്‍ വീണിട്ടും തളര്‍ന്നില്ല; വീണിടത്ത് നിന്ന് മെസിയുടെ ത്രൂ പാസ്- വൈറല്‍ വീഡിയോ

സെപ്തംബര്‍ 16നും ഒക്ടോബര്‍ 15നും ഇടയിലാണ് ലോകകപ്പ് സംഘത്തിലെ ഒരു കളിക്കാരന് പരിക്കേല്‍ക്കുന്നത് എങ്കില്‍ പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇവന്റ് ടെക്നിക്കല്‍ കമ്മറ്റിയുടെ അനുവാദം വേണ്ട. ഒക്ടോബര്‍ ആറിനാണ് ഇന്ത്യന്‍ സംഘം ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പുറപ്പെടുക.

Follow Us:
Download App:
  • android
  • ios