മുഹമ്മദ് ഷമി എപ്പോള്‍ തിരിച്ചെത്തും? നിര്‍ണായക സൂചനയുമായി ജയ് ഷാ
ഷമിയുടെ പരിക്കിനെ കുറിച്ചും എപ്പോള്‍ തിരിച്ചെത്തുമെന്നതിന് കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
ബംഗളൂരു: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് പേസര്‍ മുഹമ്മദ് ഷമി. ഏകദിന ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമിക്ക് പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ഐപിഎല്ലും ടി20 ലോകകപ്പും നഷ്ടമായിരുന്നു. വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഷമി ഇടം നേടുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഷമി തന്നെ പറഞ്ഞത്, എന്ന് തിരിച്ചുവരാനാകുമെന്ന് അറിയില്ലെന്നാണ്.
എന്നാല്‍ ഷമിയുടെ പരിക്കിനെ കുറിച്ചും എപ്പോള്‍ തിരിച്ചെത്തുമെന്നതിന് കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഷമി ഓസ്‌ട്രേലിയക്കെതിരെ കളിക്കുമെന്നാണ് ഷമി പറയുന്നത്. ''ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ ഷമി ഉണ്ടാവും. കാരണം, അദ്ദേഹം പരിചയസമ്പന്നനായ ബൗളറാണ്. അദ്ദേഹം എന്തായാലും ഓസ്‌ട്രേലിയക്കെതിരെ വേണം.'' ജയ് ഷാ പറഞ്ഞു.
ബൗളിംഗ് തുടങ്ങി റിഷഭ് പന്ത്! ഗംഭീര്‍ വന്നതിലെ മാറ്റമെന്ന് സോഷ്യല്‍ മീഡിയ; അപൂര്‍വ വീഡിയോ കാണാം
തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് ഷമി. എപ്പോള്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് അറിയില്ലെന്നാണ് ഷമി പറയുന്നത്. ''തിരിച്ചുവരവിനായി ഞാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോള്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. വീണ്ടും ഇന്ത്യന്‍ ജേഴ്സിയില്‍ കാണുന്നിന് മുമ്പ് ബംഗാളിന് വേണ്ടി കളിക്കാന്‍ ഞാന്‍ വരും. രണ്ടോ മൂന്നോ മത്സരങ്ങള്‍ അവര്‍ക്ക് വേണ്ടി കളിക്കണം.'' ഷമി പറഞ്ഞു.
ടെസ്റ്റ് ടീമില്‍ കളിക്കുന്നതിന് മുമ്പ് ഷമി ദുലീപ് ട്രോഫിയില്‍ കളിക്കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നാല് ടീമുകളിലും ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ധൃതിപിടിച്ച് ഒന്നും ചെയ്യേണ്ടെന്നാണ് ഇന്ത്യന്‍ മാനേജ്മെന്റും പറയുന്നത്. എന്തായാലും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യ പുറപ്പെടുന്നതിന് മുമ്പ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഷമി വേഗം തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു.