10 ഇന്നിംഗ്‌സുകളില്‍ ആറ് ഇന്നിംഗ്സില്‍ നിന്ന് 775 റണ്‍സ് നേടിയ തമിഴ്നാട് താരം എന്‍ ജഗദീഷനാണ് നാലാം സ്ഥാനത്ത്. 321 റണ്‍സാണ് ജഗദീഷന്റെ മികച്ച സ്‌കോര്‍ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും താരം നേടി.

തിരുവനന്തപുരം: രഞ്ജി ട്രോഫി ഈ സീസണിലെ റണ്‍വേട്ടക്കില്‍ രണ്ടാം സ്ഥാനത്തെത്തി കേരളത്തിന്റെ സച്ചിന്‍ ബേബി. ആന്ധ്ര പ്രദേശിനെതിരെ (113) സെഞ്ചുറി നേടിയതോടെയാണ് സച്ചിന്‍ ബേബി രണ്ടാമതെത്തിയത്. 12 ഇന്നിംഗ്‌സില്‍ നിന്ന് 830 റണ്‍സാണ് 35കാരന്‍ നേടിയത്. നാല് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. അസമിനെതിരെ നേടിയ 131 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 83 ശരാശരിയിലാണ് സച്ചിന്‍ ബേബിയുടെ നേട്ടം.

ആന്ധ്രയുടെ തന്നെ ക്യാപ്റ്റന്‍ റിക്കി ഭുയി മാത്രമാണ് സച്ചിന്റെ മുന്നിലുള്ളത്. 11 ഇന്നിംഗ്‌സില്‍ നിന്ന് 861 റണ്‍സാണ് ഭുയി നേടിയത്. നാല് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഭുയിയുടെ അക്കൗണ്ടിലുണ്ട്. 86.01 ശരാശരിയിലാണ് നേട്ടം. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും സച്ചിന്‍ ബേബിക്ക് പിന്നിലണ്. 11 ഇന്നിംഗ്്‌സില്‍ നിന്ന് 781 റണ്‍സാണ് പൂജാര നേടിയത്. പുറത്താവാതെ നേടിയ 243 റണ്‍ണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും പൂജാര നേടി.

10 ഇന്നിംഗ്‌സുകളില്‍ ആറ് ഇന്നിംഗ്സില്‍ നിന്ന് 775 റണ്‍സ് നേടിയ തമിഴ്നാട് താരം എന്‍ ജഗദീഷനാണ് നാലാം സ്ഥാനത്ത്. 321 റണ്‍സാണ് ജഗദീഷന്റെ മികച്ച സ്‌കോര്‍ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും താരം നേടി. ഉത്തര്‍ പ്രദേശിനെതിരെ 38 റണ്‍സ് നേടികൊണ്ടാണ് സച്ചിന്‍ സീസണ്‍ തുടങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ ഒരു റണ്‍സുമായി പുറത്താവാത നിന്നു. രണ്ടാം മത്സരത്തില്‍ അസമിനെതിരെ 35കാരന്‍ സെഞ്ചുറി നേടി. 135 റണ്‍സായിരുന്നു സമ്പാദ്യം. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനെത്തിയില്ല. 

കട്ടയ്ക്ക് പ്രതിരോധം! ഒരു വിക്കറ്റ് വീഴ്ത്താനായില്ല; രഞ്ജിയില്‍ കേരളത്തിനെതിരെ സമനില പിടിച്ചുവാങ്ങി ആന്ധ്ര

മുംബൈക്കെതിരെ ആദ്യ ഇന്നംഗ്സില്‍ 65 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 12 റണ്‍സിനും പുറത്തായി. പിന്നീട് നാലാം മത്സരത്തില്‍ ബിഹാറിനെതിരെ ഒരു റണ്‍സിന് പുറത്ത്. എന്നാല്‍ രണ്ടാം ഇന്നിംഗിസില്‍ പുറത്താവാതെ 109 റണ്‍സ് നേടി. ഛത്തീസ്ഗഡിനെതിരെ രണ്ട് ഇന്നിംഗ്സുകളിലും 90കളിലാണ് താരം മടങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ 91 റണ്‍സ് നേടിയ താരം, രണ്ടാം ഇന്നിംഗ്സില്‍ 94 റണ്‍സും നേടി. ബംഗാളിനെതിരെ 124, 51 എന്നിങ്ങനെയായിരുന്നു സച്ചിന്റെ സ്‌കോറുകള്‍.