Asianet News MalayalamAsianet News Malayalam

'ഇംഗ്ലണ്ട് അവനെ ഉപയോഗപ്പെടുത്തണം'; ലോകകപ്പിനൊരുങ്ങുന്ന മോര്‍ഗനും സംഘത്തിനും നിര്‍ദേശവുമായി ജയവര്‍ധനെ

സതേണ്‍ ബ്രേവിനായി മികച്ച പ്രകടനം പുറത്തെടുത്ത തൈമല്‍ മില്‍സിനെ ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജയര്‍വധനെ പറയുന്നത്. 

Jayawardene talking on English pacer and his quality
Author
London, First Published Aug 24, 2021, 4:15 PM IST

ലണ്ടന്‍: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് നിര്‍ദേശവുമായി മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. പ്രഥമ ഹണ്ട്രഡ് ലീഗില്‍ സതേണ്‍ ബ്രേവിന്റെ പരിശീലകനായിരുന്നു അദ്ദേഹം. സതേണ്‍ ബ്രേവിനായി മികച്ച പ്രകടനം പുറത്തെടുത്ത തൈമല്‍ മില്‍സിനെ ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജയര്‍വധനെ പറയുന്നത്. 

ഐപിഎല്‍ ഫാന്‍സിന് പരിചിതനാണ് മില്‍സ്. 2017 ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച താരമാണ് മില്‍സ്. അഞ്ച് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താനായത്. ഇതോടെ ടീമില്‍ നിന്നും പുറത്തായി. പിന്നീട് ഒരു തിരിച്ചുവരവുണ്ടായില്ല. എന്നാല്‍ ഹണ്ട്രഡ് ലീഗില്‍ ലീഗില്‍ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്.

അതുകൊണ്ടുതന്നെയാണ് ജയവര്‍ധനെ ഇത്തരത്തില്‍ പറയുന്നതും. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടി20 ക്രിക്കറ്റിന് ചേര്‍ന്ന താരമാണ് മില്‍സ്. ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റിന് വേണ്ട സകല കഴിവുകളും അവനുണ്ട്. ഹണ്ട്രഡില്‍ അതിശയിപ്പിക്കുന്ന ഫോമിലായിരുന്നു അദ്ദേഹം. എലിമിനേറ്ററിലും ഫൈനലിലും ഒരു ബൗണ്ടറി പോലും അവന്‍ വഴങ്ങിയില്ല. പൂര്‍ണഫിറ്റായ മില്‍സ് എപ്പോഴും ടീമിന് മുതല്‍കൂട്ടാണ്. കുട്ടിക്രിക്കറ്റില്‍ നിലവാരം കാക്കാന്‍ അവന് സാധിക്കും. ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമില്‍ അവനില്ലെങ്കില്‍ അതെന്നെ നിരാശപ്പെടുത്തും.'' ജയവര്‍ധനെ വ്യക്തമാക്കി.

ഇംഗ്ലണ്ടിനായി 2016ല്‍ അരങ്ങേറ്റം കുറിച്ച താരാണ് മില്‍സ്. അഞ്ച് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് മാത്രമാണ് നേടാനായത്. കരിയറിലുടനീളം അലട്ടിയ പരിക്കും വില്ലനായി.

Follow Us:
Download App:
  • android
  • ios