ചെന്നൈ: ഐപിഎല്ലില്‍ മുംബൈ- ചെന്നൈ ഫൈനലിലെ എം എസ് ധോണിയുടെ റണ്‍‌ഔട്ട് വന്‍ വിവാദമായിരുന്നു. ധോണി ക്രീസിലെത്തിയെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിനിടെ ന്യൂസീലന്‍ഡ് ക്രിക്കറ്റര്‍ ജിമ്മി നീഷാം ധോണിയുടെ റണ്‍ഔട്ടിനെ കുറിച്ച് പ്രതികരിച്ചു. എന്നാല്‍ പ്രതികരണ ട്വീറ്റുമായി നീഷാം ഓടുന്നതാണ് പിന്നീട് കണ്ടത്. 

മത്സരത്തില്‍ നിന്നുള്ള ചിത്രത്തോടൊപ്പം ജിമ്മി ഇങ്ങനെ കുറിച്ചു. ക്രിക്കറ്റിനോടുള്ള ആരാധകരുടെ അടങ്ങാത്ത അഭിനിവേശം ഇഷ്ടപ്പെടുന്നു. എം എസ് ധോണിയോട് വലിയ ബഹുമാനമുണ്ട്. എന്നാല്‍ താഴെ കാണുന്ന ചിത്രം കണ്ടാല്‍ ധോണിയുടേത് റണ്‍ഔട്ടല്ല എന്ന് എങ്ങനെയാണ് പറയാനാവുക എന്നായിരുന്നു നീഷാന്‍റെ ട്വീറ്റ്. പിന്നാലെ ട്വിറ്ററില്‍ കടുത്ത പ്രതികരണങ്ങളാണ് ധോണി ആരാധകരില്‍ നിന്ന് നീഷാമിന് നേരിടേണ്ടിവന്നത്. 

തുടര്‍ന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നു കിവീസ് താരത്തിന്. മറ്റൊരു ട്വീറ്റില്‍ വിശദീകരണവുമായി രംഗത്തെത്തി താരം. എം എസ് ധോണിയുടെ റണ്‍‌ഔട്ടിനെ കുറിച്ചുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്തു. തന്‍റെ മനസ് മാറിയെന്നതാണ് കാരണം. ഒരേ കമന്‍റുകള്‍ 200 തവണ കാണുന്നത് അറപ്പുളവാക്കുന്നു എന്നതാണ് ഒരു കാരണം. ഇതൊന്നും താന്‍ ഗൗനിക്കുന്നില്ലെന്നും ജിമ്മി നീഷാം ട്വീറ്റ് ചെയ്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.