200 ടെസ്റ്റില്‍ 15,921 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. 31കാരനായ റൂട്ട് ആകട്ടെ നിലവില്‍ 10,458 റണ്‍സടിച്ചിട്ടുണ്ട്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ 28 സെഞ്ചുറികളുമായി റൂട്ട് വിരാട് കോലിയെയും സ്റ്റീവ് സ്മിത്തിനെയും ഹാഷിം അംലയെയും മൈക്കല്‍ ക്ലാര്‍ക്കിനെയും മറികടന്നിരുന്നു.

മുംബൈ: ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാവുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. നിലവിലെ ഫോമില്‍ കുറേക്കാലം കൂടി കളിക്കാനായാല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ റൂട്ടിന് കഴിയുമെന്നും ജാഫര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

'ഈ പോക്ക് പോയാല്‍ കാര്യം പോക്കാ'; ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധ്യത കുറവെന്ന് വസീം ജാഫർ

ദീര്‍ഘകാലം കളിക്കാനായാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ റൂട്ടിനാവും. റൂട്ടിന് 31 വയസെ ആയിട്ടുള്ളു. പക്ഷെ ഇംഗ്ലീഷ്, ഓസ്ട്രേലിയന്‍ താരങ്ങളുടെ കരിയറിന് അധികം ദൈര്‍ഘ്യമുണ്ടാവാറില്ലെന്ന് നമുക്കറിയാം. എങ്കിലും ഒരു അഞ്ചോ ആറോ വര്‍ഷം കൂടി കളിക്കാനായാല്‍ റൂട്ടിന് സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനാവുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ജാഫര്‍ പറഞ്ഞു.

ജോ റൂട്ടിന്‍റെ റണ്‍മല, പുതിയ റെക്കോർഡ്; എലൈറ്റ് പട്ടികയില്‍ ഇടം

200 ടെസ്റ്റില്‍ 15,921 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. 31കാരനായ റൂട്ട് ആകട്ടെ നിലവില്‍ 10,458 റണ്‍സടിച്ചിട്ടുണ്ട്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ 28 സെഞ്ചുറികളുമായി റൂട്ട് വിരാട് കോലിയെയും സ്റ്റീവ് സ്മിത്തിനെയും ഹാഷിം അംലയെയും മൈക്കല്‍ ക്ലാര്‍ക്കിനെയും മറികടന്നിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ മാത്രം 105.28 ശരാശരിയില്‍ 737 റണ്‍സാണ് റൂട്ട് അടിച്ചു കൂട്ടിയത്. റൂട്ട് നേടിയ 28 സെഞ്ചുറികളില്‍ ഒമ്പതെണ്ണവും ഇന്ത്യക്കെതിരെ ആണ്.