ലണ്ടന്‍: ഇംഗ്ലണ്ടിന് ഇത്തവണ ഏകദിന ലോകകപ്പ് സമ്മാനിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച താരങ്ങളില്‍ ഒരാളാണ് ജോഫ്ര ആര്‍ച്ചര്‍. ഏകദിന ടീമിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനം ആര്‍ച്ചറെ ടെസ്റ്റ് ടീമിലുമെത്തിച്ചു. ആഷസ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടുകയായിരുന്നു താരം. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ താരം പ്ലയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ പരിക്കേറ്റപ്പോള്‍ ആര്‍ച്ചര്‍ക്ക് അവസരം തെളിഞ്ഞു. നാളെ താരം ആദ്യ ടെസ്റ്റ് കളിക്കും. 

അരങ്ങേറ്റത്തിന് മുുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പുത്തന്‍താരം. കൂടുതല്‍ ഒന്നും പ്രതീക്ഷകരുതെന്നാണ് ആര്‍ച്ചര്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു...'' എന്നില്‍ നിന്ന് മായാജാല പ്രകടനങ്ങള്‍ പ്രതീക്ഷിക്കരുത്. ഞാന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്താന്‍ പോകുന്നു. ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യു. എനിക്ക് അത്ഭുതങ്ങള്‍ ഒന്നുംതന്നെ പുറത്തെടുക്കാന്‍ കഴിയില്ല.

എഡ്ജ്ബാസ്റ്റണില്‍ സ്റ്റീവ് സ്മിത്ത് നന്നായി കളിച്ചു. എന്നാല്‍ ലോര്‍ഡ്‌സിലെ പിച്ച് ഏറെ വ്യത്യസ്തമാണ്. വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞുനിര്‍ത്താമെന്ന് തന്നെയാണ് പ്രതീക്ഷ.'' ആര്‍ച്ചര്‍ പറഞ്ഞുനിര്‍ത്തി.