ടി20 പരമ്പര കളിക്കുന്നതിലൂടെ സഞ്ജുവും ബട്ലറും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാന്‍ സാധിക്കും.
കൊല്‍ക്കത്ത: ഈ മാസം 22നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. അഞ്ച് ടി20 മത്സരങ്ങളുല്ല ടി20 പരമ്പരയ്ക്ക് പിന്നാലെ മൂന്ന് ഏകദിനങ്ങളും ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നുണ്ട്. ഏകദിന പരമ്പര ഫെബ്രുവരി 6 മുതല്‍ 12 വരെ നടക്കും. ഏകദിന പരമ്പര കളിക്കുന്ന അതേ ഇംഗ്ലണ്ട് ടീം പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയും കളിക്കും. ജോസ് ബട്ലറാണ് ടീം നായകന്‍. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിരുന്നു.
എന്തായാലും ടി20 പരമ്പര കളിക്കുന്നതിലൂടെ സഞ്ജുവും ബട്ലറും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാന്‍ സാധിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇത്തവണ എതിര്‍ടീമില്‍ കാണാം. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ബട്ലറെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം രാജസ്ഥാന്‍ നടത്തിയിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. 15.75 കോടിക്കാണ് ഗുജറാത്ത് ബട്‌ലര്‍ക്ക് വേണ്ടി മുടക്കിയത്.
തുടക്കം മുതല്‍ ബട്‌ലര്‍ക്ക് വേണ്ടി ഇരു ടീമുകളും ഒരുമിച്ചുണ്ടായിരുന്നു. 12 കോടി വരെ ഇരുവരും മുന്നോട്ട് പോയി. എന്നാല്‍ അതിനപ്പുറം രാജസ്ഥാന്‍ പോവാന്‍ സാധിച്ചില്ല. 41 കോടി മാത്രമാണ് രാജസ്ഥാന്റെ പേഴ്‌സില്‍ ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
പാക് വംശജനായ ഇംഗ്ലണ്ട് പേസര്‍ക്ക് ഇന്ത്യന്‍ വിസ ലഭിക്കാന്‍ വൈകും! ഇംഗ്ലണ്ട് കാംപില്‍ ആശങ്ക
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, ധ്രുവ് ജുറല്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ടിന്റെ ടി20 ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്‍സണ്‍, റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍.
ഏകദിന ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട്.

