Asianet News MalayalamAsianet News Malayalam

ധോണിക്ക് വേണ്ടി എന്തും ചെയ്യാന്‍ താരങ്ങള്‍ തയ്യാറായിരുന്നു; മുന്‍ ക്യാപ്റ്റനെ കുറിച്ച് രാഹുല്‍

2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി് കീഴില്‍ ഇന്ത്യ നേടിയത്. മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനും ധോണി തന്നെ.


 

K L Rahul talking on MS Dhoni and his style
Author
London, First Published Jul 4, 2021, 10:55 PM IST

ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാരെന്ന് ചോദിച്ചാല്‍ എം എസ് ധോണിയെന്നല്ലാതെ മറ്റൊരു ഉത്തരം പലര്‍ക്കുമുണ്ടാവില്ല. മൂന്ന് ഐസിസി കിരീടങ്ങളാണ് അദ്ദേഹം ഇന്ത്യക്ക് സമ്മാനിച്ചത്. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി് കീഴില്‍ ഇന്ത്യ നേടിയത്. മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനും ധോണി തന്നെ. 

ഇപ്പോള്‍ ധോണിയെ കുറിച്ച് സംസാരിക്കുകയാണ് കെ എല്‍ രാഹുല്‍. ''ക്യാപ്റ്റനെന്ന് ആരെങ്കിലും പറയുമ്പോള്‍ എന്റെ മനസിലേക്ക് വരുന്നത് ധോണിയുടെ മുഖമാണ്. ധോണിക്ക് കീഴില്‍ ഒരുപാട് നേട്ടങ്ങള്‍ ഇന്ത്യ സ്വന്തമാക്കി. സഹതാരങ്ങളെ പിന്തുണയ്ക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേകം കഴിവുണ്ടായിരുന്നു. കരിയറിലെ മോശം സമയം ഉണ്ടായിരുന്നപ്പോഴെല്ലാം അദ്ദേഹം കൂടെ നിന്നിട്ടുണ്ട്. വിനയത്തോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് ഞാനും പഠിക്കുന്നത്. 

അദ്ദേഹത്തിന്‍ കീഴില്‍ കളിച്ചിരുന്ന സമയത്ത് ധോണിക്ക് വേണ്ടി താരങ്ങള്‍ വെടിയേല്‍ക്കാന്‍ പോലും തയ്യാറായിരുന്നു. സ്വന്തം ജീവിതത്തില്‍ മറ്റേത് കാര്യത്തേക്കാളും പ്രാധാന്യം അദ്ദേഹം രാജ്യത്തിനാണ് നല്‍കുന്നത്. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ ഒരുപാട് ശൈലികള്‍ നമുക്ക് അവിശ്വസനീയമായി തോന്നും.'' രാഹുല്‍ പറഞ്ഞു. 

2014ല്‍ ധോണി വിരമിച്ച മെല്‍ബണ്‍ ടെസ്റ്റിലാണ് രാഹുലും അരങ്ങേറുന്നത്. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ട് രാഹുല്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ച് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഫോമിലല്ലാത്ത സാഹചര്യത്തില്‍. 

Follow Us:
Download App:
  • android
  • ios