മുംബൈ: ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ യുവ പേസര്‍ കമലേഷ് നാഗര്‍കോട്ടി ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശില്‍ നടക്കുന്ന എമേര്‍ജിങ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ പ്രധാന പങ്കുവഹിച്ച നാഗര്‍കോട്ടി കഴിഞ്ഞ ഒന്നര വര്‍ഷമായി ക്രിക്കറ്റിന് പുറത്തായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തിയ താരത്തിന് പുറംവേദനയും കണങ്കാലിലെ പരിക്കുമാണ് വിനയായത്.

നവംബറില്‍ നടക്കുന്ന ടൂര്‍ണമെന്റിനുള്ള ടീമിനെ നയിക്കുന്നത് കര്‍ണാടകയുടെ ബി ആര്‍ ശരത്താണ്. കേരളത്തില്‍ നിന്നുള്ള താരങ്ങളാരും ടീമില്‍ ഇടം നേടിയിട്ടില്ല.

ടീം: വിനായക് ഗുപ്ത, ആര്യന്‍ ജുയല്‍, ബി ആര്‍ ശരത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ചിന്മയ് സുതാര്‍, യഷ് റാത്തോഡ്, അര്‍മാന്‍ ജാഫര്‍, സന്‍വീര്‍ സിങ്, കമലേഷ് നാഗര്‍കോട്ടി, ഹൃതിക് ഷൊകീന്‍, എസ് എ ദേശായ്, ആര്‍ഷ്ദീപ് സിങ്, ശിവം ദുബെ, കുമാര്‍ സുരാജ്, പാര്‍ഥ് രെഖദെ, കുല്‍ദീപ് യാദവ്.