ഇന്ത്യന്‍ ക്യാപറ്റന്‍ കോലി മൂന്നാമതും ഓസീസ് താരം മര്‍നസ് ലബുഷാനെ നാലാം സ്ഥാനത്തുമാണ്. മൂന്നാമതാണെങ്കിലും കോലിക്കും  വില്യംസണും ഒരേ റേറ്റിങ് പോയിന്റാണുള്ളത്.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ നേടിയ സെഞ്ചുറിയാണ് വില്യംസണ് തുണയായത്. ഇന്ത്യന്‍ ക്യാപറ്റന്‍ കോലി മൂന്നാമതും ഓസീസ് താരം മര്‍നസ് ലബുഷാനെ നാലാം സ്ഥാനത്തുമാണ്. മൂന്നാമതാണെങ്കിലും കോലിക്കും വില്യംസണും ഒരേ റേറ്റിങ് പോയിന്റാണുള്ളത്. 886 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. 

Scroll to load tweet…

ഓസീസ് താരം സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. 911 പോയിന്റാണ് സ്മിത്തിനുളളത്. ലബുഷാനെയ്ക്ക് 827 പോയിന്റുണ്ട്. കിവീസ് ഓപ്പണര്‍ ടോം ലാഥവും നില മെച്ചപ്പെടുത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം ആദ്യ പത്തില്‍ ഇടം നേടിയ. 10ാം സ്ഥാനത്തുള്ള ലാഥത്തിന് 733 പോയിന്റാണുള്ളത്. ബാബര്‍ അസം, ഡേവിഡ് വാര്‍ണര്‍, ചേതേശ്വര്‍ പൂജാര, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവരാണ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. 

Scroll to load tweet…

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 904 പോയന്റാണ് താരത്തിനുള്ളത്. കിവീസ് പേസര്‍ നീല്‍ വാഗ്നര്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തി. 849 പോയിന്റാണ് താരത്തിനുള്ളത്. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനമാണ് താരത്തിന് തുണയായത്. മറ്റൊരു കിവീസ് താരം ടിം സൗത്തി നാലാം സ്ഥാനത്തുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

Scroll to load tweet…

കമ്മിന്‍സിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് (6), ജോഷ് ഹേസല്‍വുഡ് (10) എന്നീ ഓസീസ് താരങ്ങളും ആദ്യ പത്തിലുണ്ട്. ആള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബെന്‍ സ്റ്റോക്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാമതുണ്ട്. വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് രണ്ടാമത്.