പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന്‍റെ ആധികാരിക ജയം നേടി പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. നാളത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാനാവും.

നേപ്പിയര്‍: ടി20 പരമ്പര നഷ്ടമാവാതിരിക്കാന്‍ നാളെ ഇന്ത്യക്കെതിരെ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് തിരിച്ചടി. മുന്‍നിശ്ചയപ്രകാരം ഡോക്ടറെ കാണാനുള്ള അപ്പോയ്മെന്‍റ് എടുത്തതിനാലാണ് വില്യംസണ് നാളെ കളിക്കാന്‍ കഴിയാത്തതെന്ന് കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഡോക്ടറുടെ അപ്പോയ് ന്‍മെന്‍റ് ലഭിച്ചതെന്നും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് നാളത്തെ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി. വില്യംസണ് പകരം മാര്‍ക്ക് ചാപ്മാനെ കിവീസ് അവസാന ടി20ക്കുള്ള ടീമിലെടുത്തു. വില്യംസണിന്‍റെ അഭാവത്തില്‍ സീനിയര്‍ താരം ടിം സൗത്തിയാകും നാളത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നയിക്കുക.

പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന്‍റെ ആധികാരിക ജയം നേടി പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. നാളത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാനാവും. രണ്ടാം മത്സരത്തില്‍ 52 പന്തില്‍ 65 റണ്‍സെടുത്ത വില്യംസണായിരുന്നു കിവീസിന്‍റെ ടോപ് സ്കോറര്‍. വണ്‍ഡൗണായി ക്രീസിലെത്തുന്ന വില്യംസണിന്‍റെ ഫോമില്ലായ്മയും ബാറ്റിംഗിലെ മെല്ലെപ്പോക്കും കിവീസിന് തലവേദനയായിരുന്നു.

വിജയ് ഹസാരെ ട്രോഫി: അരുണാചലിനെതിരെ തമിഴ്‌നാടിന് കൂറ്റന്‍ ജയം; ലോക റെക്കോര്‍ഡ്

ടി20 ലോകപ്പില്‍ 116.33 പ്രഹരശേഷിയില്‍ 178 റണ്‍സ് മാത്രമാണ് വില്യംസണ് നേടാനായത്. ഇതിന് പിന്നാലെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നായകസ്ഥാനത്തു നിന്നും ടീമില്‍ നിന്നും വില്യംസണെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ 93.51 പ്രഹരശേഷിയില്‍ 93.51 റണ്‍സ് മാത്രമാണ് വില്യംസണ്‍ നേടിയത്.

കഴിഞ്ഞ മത്സരത്തില്‍ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍പ്പോള്‍ തുടക്കത്തിലെ ക്രീസിലെത്തിയ വില്യംസണ് തകര്‍ത്തടിക്കാനവാഞ്ഞത് കിവീസ് ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ലോകകപ്പ് ടീമിലുണ്ടായിരുന്ന ചാപ്‌മാന്‍ ഇന്ത്യക്കെതിരായ പരമ്പക്കുള്ള ടീമിലിടം നേടിയിരുന്നില്ല. വെള്ളിയാഴ്ച ഇന്ത്യക്കെതിരെ തുടങ്ങുന്ന ഏകദിന പരമ്പരക്കുള്ള വില്യംസണ്‍ ന്യൂസിലന്‍ഡ് ടീമില്‍ തിരിച്ചെത്തുമെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.