Asianet News MalayalamAsianet News Malayalam

ആ വിക്കറ്റുകള്‍ കിട്ടിയത് കണ്ട് അശ്വിന് തന്നെ നാണം വന്നു കാണുമെന്ന് കപില്‍ ദേവ്

അതുകൊണ്ടുതന്നെ ആ വിക്കറ്റുകള്‍ കിട്ടുന്നത് കണ്ട് അശ്വിന് തന്നെ നാണം വന്നുകാണുമെന്നും കപില്‍ പറഞ്ഞു. അശ്വിന്‍റെ ഇതുവരെയുള്ള ബൗളിംഗ് കണ്ട് എനിക്ക് ആത്മവിശ്വാസം തോന്നുന്നില്ല. ഇന്നലെ സിംബാബ്‌വെക്കെതിരെയും അദ്ദേഹം വിക്കറ്റെടുത്തു.

Kapil Dev's verdict on Ashwin's bowling in T20 World Cup 2022
Author
First Published Nov 7, 2022, 4:39 PM IST

അഡ്‌ലെയെഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ അവസാന പോരാട്ടത്തില്‍ സിംബാബ്‌വെയെ 71 റണ്‍സിന് കീഴടക്കി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയപ്പോല്‍ മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയത് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് സിംബാബ്‌വെ വാലറ്റത്തെ റ്യാന്‍ ബേള്‍, വെല്ലിങ്ടണ്‍ മസ്കാഡ്സ, റിച്ചാര്‍ഡ് ഗ്രാവ എന്നിവരെ അശ്വിന്‍ പുറത്താക്കിയത്.

എന്നാല്‍ ആ വിക്കറ്റുകള്‍ മാത്രമല്ല ഈ ടൂര്‍ണമെന്‍റില്‍ തന്നെ അശ്വിന്‍ നേടിയ വിക്കറ്റുള്‍ ബൗളറുടെ മികവിനേക്കാളുപരി ബാറ്റര്‍മാരുടെ പിഴവുകൊണ്ടായിരുന്നുവെന്ന് ഇതിഹാസ താരം കപില്‍ ദേവ് പറഞ്ഞു. അതുകൊണ്ടുതന്നെ ആ വിക്കറ്റുകള്‍ കിട്ടുന്നത് കണ്ട് അശ്വിന് തന്നെ നാണം വന്നുകാണുമെന്നും കപില്‍ പറഞ്ഞു. അശ്വിന്‍റെ ഇതുവരെയുള്ള ബൗളിംഗ് കണ്ട് എനിക്ക് ആത്മവിശ്വാസം തോന്നുന്നില്ല. ഇന്നലെ സിംബാബ്‌വെക്കെതിരെയും അദ്ദേഹം വിക്കറ്റെടുത്തു.

ഭാഗ്യം, ഇന്ത്യയെ 'പുറത്താക്കാന്‍' ഇത്തവണ അമ്പയറായി കെറ്റില്‍ബറോ ഇല്ല; സെമി പോരാട്ടങ്ങള്‍ക്കുള്ള അമ്പയര്‍മാരായി

Kapil Dev's verdict on Ashwin's bowling in T20 World Cup 2022

പക്ഷെ, അതൊന്നും അദ്ദേഹം എറിഞ്ഞു നേടിയതായി തോന്നിയില്ല. തനിക്ക് പോലും വിശ്വസിക്കാനാവാത്ത രീതിയിലുള്ള ഷോട്ടുകള്‍ കളിച്ച് ചില ബാറ്റര്‍മാരൊക്കെ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. വിക്കറ്റെടുത്തശേഷം അദ്ദേഹം മുഖം പൊത്തി നില്‍ക്കുകയായിരുന്നു. വിക്കറ്റെടുക്കുമ്പോള്‍ ബൗളര്‍ക്ക് ആത്മവിശ്വാസം ഉയരുകയാണ് വേണ്ടത്. നമുക്ക് അറിയുന്ന അശ്വിന്‍ അങ്ങനെയാണ്. എന്നാലിപ്പോള്‍ കാണുന്ന അശ്വിന് പഴയ താളമില്ല-കപില്‍ എബിപി ന്യൂസിനോട് പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട് സെമി, അഡ്‌ലെയ്ഡിലെ കാലാവസ്ഥ പ്രവചനം, മഴ പെയ്യും; പക്ഷെ...

ഇംഗ്ലണ്ടിനെതിരായ സെമിയില്‍ അശ്വിനെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ആണ് തീരുമാനിക്കേണ്ടത്. അവര്‍ക്ക് അശ്വിനില്‍ വിശ്വാസമുണ്ടെങ്കില്‍ കളിപ്പിക്കാവുന്നതാണ്. കാരണം, ടൂര്‍ണമെന്‍റില്‍ മുഴുവന്‍ അശ്വിന്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സാഹചര്യത്തിന് അനുസരിച്ച് കളിക്കാന്‍ അദ്ദേഹത്തിനാവും. ചാഹലും നല്ല ഓപ്ഷനാണ്. ടീം മാനേജ്മെന്‍റിന്‍റെ വിശ്വാസം ആര് നേടുന്നുവോ അവരാകും അഡ്‌ലെയ്ഡില്‍ കളിക്കുകയെന്നും കപില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios