ഈ ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാത്ത ഒരേയൊരു കളിക്കാരൻ ആരാണെന്നായിരുന്നു രാം കിഷോറിനോടുള്ള 80000 രൂപയുടെ ചോദ്യം.

മുംബൈ: ക്രിക്കറ്റിനെക്കുറിച്ചുള്ള അമിതാഭ് ബച്ചന്‍റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി കോന്‍ ബനേഗ ക്രോർപതിയില്‍ മത്സരിക്കാനെത്തിയ രാം കിഷോര്‍ എന്ന മത്സരാര്‍ത്ഥി. 80000 രൂപയുടെ ചോദ്യത്തിലാണ് രാം കിഷോറിനോട് ബിഗ് ബി ക്രിക്കറ്റിനെക്കുറിച്ച് ചോദിച്ചത്.

ഈ ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാത്ത ഒരേയൊരു കളിക്കാരൻ ആരാണെന്നായിരുന്നു രാം കിഷോറിനോടുള്ള 80000 രൂപയുടെ ചോദ്യം. ഓപ്ഷനായി നല്‍കിയിരുന്നത് ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളായിരുന്നു. ക്രിക്കറ്റ് ഫോളോ ചെയ്യുന്നവര്‍ കണ്ണടച്ച് സഞ്ജുവിന്‍റെ പേര് പറഞ്ഞ് അപ്പോള്‍ തന്നെ 80000 പോക്കറ്റിലാക്കുമെങ്കിലും രാംകിഷോറിന് പക്ഷെ അതിന് കഴിഞ്ഞില്ല.

10 മാസമായി ഏകദിനം കളിച്ചിട്ടില്ല, എന്നിട്ടും ബാബർ അസം ഒന്നാം നമ്പർ; വല്ലാത്ത 'ചതി' തന്നെയെന്ന് മുന്‍ പാക് താരം

ഓഡിയന്‍സ് പോളിലൂടെ നേരത്തെ ഒരു ലൈഫ് ലൈന്‍ ഉപയോഗിച്ചു കഴിഞ്ഞിരുന്ന രാം കിഷോര്‍ ഉത്തരത്തിനായി രണ്ടാമത്തെ ലൈഫ് ലൈൻ ആവശ്യപ്പെട്ടു. വീഡിയോ കോള്‍ എ ഫ്രണ്ട്, ഡബിള്‍ ഡിപ്(രണ്ട് തവണ ഉത്തരം പറയാന്‍ അവസരം നല്‍കുന്നത്) എന്നീ ഓപ്ഷനുകളില്‍ വീഡിയോ കോളാണ് രാം കിഷോര്‍ ആദ്യം തെരഞ്ഞെടുത്തത്.

Scroll to load tweet…

സിത്ഥാര്‍ത്ഥ് ഗൗതം, ഗൗരവ് പാണ്ഡെ, ശ്യാം മോഹന്‍ ശര്‍മ എന്നീ സുഹൃത്തുക്കളുടെ പേരുകളാണ് രാംകിഷോര്‍ നല്‍കിയത്. എന്നാല്‍ അവരില്‍ നിന്നും സഹായം ലഭിക്കാഞ്ഞതോടെ അവസാന ഓപ്ഷനായ ഡബിള്‍ ഡിപ് തന്നെ രാം കിഷോര്‍ തെരഞ്ഞെടുത്തു. ഇതോടെ രണ്ട് തവണ ഉത്തരം പറയാന്‍ കിഷോറിന് അവസരം കിട്ടി. എന്നിട്ടും രാം കിഷോര്‍ ആദ്യം ഉത്തരം നല്‍കിയത് ശ്രേയസ് അയ്യര്‍ എന്നായിരുന്നു.

ഒളിംപിക്സ് ഇന്ത്യയിലെത്തുമോ?, വേദിയാവാനൊരുങ്ങി ഗുജറാത്ത്; പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയോടെ കായിക ലോകം

എന്നാല്‍ അത് തെറ്റാണെന്ന് അറിയിച്ചതോടെ രാം കിഷോര്‍ സഞ്ജുവിന്‍റെ പേര് തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് സഞ്ജുവിനെക്കുറിച്ച് അമിതാഭ് ബച്ചനും സംസാരിച്ചു. ദീര്‍ഘകാലമായി രാജസ്ഥാന്‍റെ ക്യാപ്റ്റനായ സഞ്ജു ഇതുവരെ ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചിട്ടില്ലെന്ന് ബിഗ് ബി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക