കലാശപ്പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിനാണ് തൃശ്ശൂർ ടൈറ്റൻസ് പരാജയപ്പെടുത്തിയത്. തൃശ്ശൂരിന്റെ ആദ്യ കെസിഎൽ കിരീടമാണിത്. കാലിക്കറ്റ് ഉയർത്തിയ 168 റൺസെന്ന വിജയലക്ഷ്യം അവസാനഓവറിലാണ് തൃശ്ശൂർ മറികടന്നത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ്(കെസിഎൽ) മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസ് ചാമ്പ്യന്മാർ. കലാശപ്പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിനാണ് തൃശ്ശൂർ ടൈറ്റൻസ് പരാജയപ്പെടുത്തിയത്. തൃശ്ശൂരിന്റെ ആദ്യ കെസിഎൽ കിരീടമാണിത്. കാലിക്കറ്റ് ഉയർത്തിയ 168 റൺസെന്ന വിജയലക്ഷ്യം അവസാനഓവറിലാണ് തൃശ്ശൂർ മറികടന്നത്. സ്കോർ: കാലിക്കറ്റ് 167/9, തൃശ്ശൂർ 169/6. 49 പന്തിൽ 69 റൺസെടുത്ത അഹമ്മദ് ഇമ്രാനാണ് തൃശ്ശൂരിന്റെ ടോപ് സ്കോറർ.


