കേരള ക്രിക്കറ്റ് ലീഗില്‍ ആനന്ദ് കൃഷ്ണന്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ച് തൃശൂര്‍ ടൈറ്റന്‍സിന്റെ ആനന്ദ് കൃഷ്ണന്‍. ഇന്നലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ 54 പന്തില്‍ 70 റണ്‍സ് നേടിയതോടെയാണ് ടൈറ്റന്‍സ് ഓപ്പണര്‍ ആറാമതെത്തിയത്. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ആനന്ദ് തിളങ്ങിയെങ്കിലും മത്സരത്തില്‍ ടൈറ്റന്‍സ് പരാജയപ്പെട്ടിരുന്നു. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാറാണ് റണ്‍വേട്ടക്കാരില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.

Add Asianetnews as a Preferred SourcegooglePreferred

അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 26 പന്തില്‍ 86 റണ്‍സ് നേടിയതോടെയാണ് സല്‍മാന്‍ രണ്ടാമതെത്തിയത്. ആറ് ഇന്നിംഗ്സുകള്‍ കളിച്ച താരം 296 റണ്‍സാണ് നേടിയത്. 193.46 സ്ട്രൈക്ക് റേറ്റും 98.67 ശരാശരിയും സല്‍മാനുണ്ട്. സല്‍മാന്റെ വരവില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഞ്ജു സാംസണണ് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. അഞ്ച് മത്സരങ്ങളില്‍ 285 റണ്‍സാണ് സഞ്ജു നേടിയത്. 182.69 സ്ട്രൈക്കറ്റ് റേറ്റും 71.25 ശരാശരിയും സഞ്ജുവിന് അവകാശപ്പെടാനുണ്ട്.

അതേസമയം, തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് ഇന്നിംഗ്സില്‍ നിന്ന് 379 റണ്‍സ് ഇമ്രാന്‍ അടിച്ചെടുത്തു. ഇന്ന് ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തില്‍ 16 റണ്‍സിന് ഇമ്രാന്‍ പുറത്തായിരുന്നു. ട്രിവാന്‍ഡ്രം റോയല്‍സിന്റെ കൃഷ്ണ പ്രസാദ് നാലാം സ്ഥാനത്ത്. ഏഴ് മത്സരങ്ങള്‍ കളിച്ച കൃഷ്ണ പ്രസാദ് 235 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ ആനന്ദ് കൃഷ്ണന്‍. ആനന്ദ് വന്നതോടെ ഗ്ലോബ്സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ ഏഴാം സ്ഥാനത്തേക്ക് വീണു.

ഏഴ് മത്സരങ്ങളില്‍ നിന്ന് 216 റണ്‍സാണ് രോഹന്‍ നേടിയത്. ഇന്ന് റോയല്‍സിനെതിരായ മത്സരത്തില്‍ രോഹന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 11 റണ്‍സിന് താരം പുറത്തായി. ആറ് മത്സരങ്ങളില്‍ 211 റണ്‍സ് നേടിയ സച്ചിന്‍ ബേബി എട്ടാമത്. അഖില്‍ സ്‌കറിയ (206), വിഷ്ണു വിനോദ് (203) എന്നിവരാണ് പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

YouTube video player