മുംബൈ: സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ പുതുച്ചേരിക്കെതിരായ മത്സരത്തില്‍ കേരള താരങ്ങളുടെ മലയാളത്തിലുള്ള സംസാരത്തിന്‍റെ വൈറലാകുന്നു.  സ്റ്റംമ്പ് മൈക്കിലൂടെയാണ് താരങ്ങളുടെ സംഭാഷണം പുറത്തായത്. ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസാണും,  സച്ചിന്‍ ബേബിയും തമ്മിലുള്ള സംഭാഷണവും, പിന്നാലെയുള്ള ആക്ഷനുമാണ് വൈറലായത്.

ഇതില്‍ ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസാണിന്റെ ‘ഡയലോഗാണ്’ ഇതില്‍ സൂപ്പര്‍ ഹിറ്റായത്. 10-ാം ഓവറിലെ ആദ്യ പന്തിന് ശേഷമായിരുന്നു സഞ്ജുവിന്റെ ഡയലോഗ്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന സച്ചിന്‍ ബേബിയോട് ‘കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കണത് കണ്ടില്ലേ’ എന്നായിരുന്നു സഞ്ജു പറഞ്ഞത്. ബൗളറെ ഉദ്ദേശിച്ച് സ‍ഞ്ജു ഇങ്ങനെ പറഞ്ഞത്. ഇത് സ്റ്റംമ്പ് മൈക്കിലെ ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. ഇത് മാത്രമല്ല അടുത്ത പന്തില്‍ തന്നെ സിക്‌സ് പായിച്ച് പറഞ്ഞത് തന്നെ സാധിച്ചു. 

കഴിഞ്ഞ ദിവസം സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിനായിരുന്നു ജയം. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കേരളം 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 

നേരത്തെ ജലജ് സക്‌സേനയുടെ മൂന്ന് വിക്കറ്റാണ് പോണ്ടിച്ചേരിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി എസ് ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.  ജയത്തോടെ കേരളത്തിന് നാല് പോയിന്‍റ് ലഭിച്ചു. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. റോബിന്‍ ഉത്തപ്പ (21), മുഹമ്മദ് അസറുദീന്‍ (30) ഓപ്പണിംഗ് കൂട്ടുകെട്ട 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൊടുന്നനെ ഓപ്പണര്‍മാര്‍ പവലിയനില്‍ തിരിച്ചെത്തി. രണ്ടിന് 58 എന്ന നിലയിലായി കേരളം. പിന്നീട് ഒത്തുച്ചേര്‍ന്ന സഞ്ജു- സച്ചിന്‍ ബേബി (18) കൂട്ടൂകെട്ട് ടീമിനെ വിജയത്തിനടുത്തെത്തിച്ചു. ഇരുവരും 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഇരുവരും മടങ്ങിയെങ്കിലും വിഷ്ണു വിനോദ് (11), സല്‍മാന്‍ നിസാര്‍ (20) കേരളത്തെ വിജയത്തിലേക്ക് നയിച്ചു.