രണ്ടാം തവണയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് ഉയര്‍ത്തുന്നത്. ഇപ്പോള്‍ കിരീടം നേടിയ രോഹിത്തിനേയും സംഘത്തേയും പ്രകീര്‍ത്തിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: എട്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടുന്നത്. ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമും ഇന്ത്യ തന്നെ. ശ്രീലങ്ക ആറ് തവണ കിരീടം നേടിയിട്ടുണ്ട്. അതേസമയം, പാകിസ്ഥാന്റെ അക്കൗണ്ടില്‍ രണ്ട് ഏഷ്യാ കപ്പ് മാത്രമാണുള്ളത്. രണ്ട് തവണ മാത്രമാണ് ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റില്‍ നടന്നത്. ആദ്യത്തേത് 2016ല്‍ അന്ന് ഇന്ത്യയാണ് കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷവും ടി20 ഫോര്‍മാറ്റായിരുന്നു. അന്ന് ശ്രീലങ്ക ജേതാക്കളാവുകയും ചെയ്തു.

രണ്ടാം തവണയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് ഉയര്‍ത്തുന്നത്. ഇപ്പോള്‍ കിരീടം നേടിയ രോഹിത്തിനേയും സംഘത്തേയും പ്രകീര്‍ത്തിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ... ''ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണിത്. ശ്രീലങ്കയ്‌ക്കെതിരെ ആധികാരിക ജയമാണ്‌നേടിയത്. വിജയത്തിനായി വലിയ പരിശ്രമങ്ങള്‍ നടത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിക്കുന്നു. അതോടൊപ്പം മുഹമ്മദ് സിറാജ് ഉള്‍പ്പെടെയുള്ള താരങ്ങളേയും. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും.'' പിണറായി കുറിച്ചിട്ടു.

Scroll to load tweet…

കൊളംബോയില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 15.2 ഓവറില്‍ 50ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു.

ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

കോലി പന്ത് അനാവശ്യമായി ബൗണ്ടറിയിലേക്ക് വലിച്ചെറിഞ്ഞു! സിറാജിന് നഷ്ടമായത് ബുമ്രയെ മറികടക്കാനുള്ള സുവര്‍ണാവസരം