സെപ്റ്റംബർ 18-ന് വൈകീട്ട് 6.45-ന് തിരുവനന്തപുരത്താണ് ഫൈനൽ. 

കേരള ക്രിക്കറ്റ് ലീ​ഗിന്റെ ആദ്യ പതിപ്പിൽ ഫൈനൽ അങ്കത്തിന് ഒരുങ്ങി ഏരീസ് കൊല്ലം സെയ്ലേഴ്സും കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാഴ്സും. ആവേശകരമായ സെമിഫൈനലിൽ സെയ്ലേഴ്സ്, തൃശ്ശൂർ ടൈറ്റൻസിനെ തോൽപ്പിച്ചപ്പോൾ ​ഗ്ലോബ്സ്റ്റേഴ്സ്, ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി.

സെപ്റ്റംബർ 18-ന് വൈകീട്ട് 6.45-ന് തിരുവനന്തപുരത്താണ് ഫൈനൽ. 

ആദ്യ സെമി ഫൈനലിൽ 18 റൺസിനാണ് ട്രിവാൻഡ്രം റോയൽസിനെ കാലിക്കറ്റ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ​ഗ്ലോബ്സ്റ്റാഴ്സ്, ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (64), അഖിൽ സ്കറിയ (55) എന്നിവരുടെ കരുത്തിൽ 20 ഓവറിൽ 173 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ ട്രിവാൻഡ്രം റോയൽസ് ഒരു ഘട്ടത്തിൽ മികച്ച സ്കോറിങ് റേറ്റ് നിലനിർത്തിയെങ്കിലും വിക്കറ്റുകൾ വലിച്ചെറിഞ്ഞു.

രണ്ടാം സെമിയിൽ 16 റൺസിനാണ് ഏരീസ് കൊല്ലം സെയ്ലേഴ്സ് വിജയിച്ചത്. സച്ചിൻ ബേബി (83), അഭിഷേക് നായർ (103) എന്നിവർ ഏരീസിനായി തിളങ്ങി. 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തൃശ്ശൂർ ടൈറ്റൻസിന്റെ പോരാട്ടം 194 റൺസിൽ അവസാനിച്ചു.