നാല് മത്സരങ്ങളില്‍ മൂന്ന് ജയം സ്വന്തമാക്കിയ കര്‍ണാകടക ബുള്‍ഡോസേഴ്‌സ് ആറ് പോയിന്റോടെ ഒന്നാമതാണ്. ബംഗാള്‍ ടൈഗേഴ്‌സാണ് രണ്ടാം സ്ഥാനത്ത്.
തിരുവനന്തപുരം: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ ചെന്നൈ റൈനോസിനെതിരായ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ ബിനീഷ് കോടിയേരി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ നിന്ന് കേരളാ സ്‌ട്രൈക്കേഴ്‌സ് നേരത്തെ പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളില്‍ ഒരു ജയത്തോടെ രണ്ട് പോയിന്റ് മാത്രമുളള ടീം ആറാം സ്ഥാനത്താണ്.
നാല് മത്സരങ്ങളില്‍ മൂന്ന് ജയം സ്വന്തമാക്കിയ കര്‍ണാകടക ബുള്‍ഡോസേഴ്‌സ് ആറ് പോയിന്റോടെ ഒന്നാമതാണ്. ബംഗാള്‍ ടൈഗേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. ഇരുവര്‍ക്കും ആറ് പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റ് കര്‍ണാടക ബുള്‍ഡോസേഴ്സിന് ഗുണം ചെയ്തു. യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള മുംബൈ ഹീറോസിനും തെലുഗു വാരിയേഴ്‌സിനും ആറ് പോയിന്റ് വീതമുണ്ട്. ഇന്ന് ജയിച്ചാല്‍ ചെന്നൈക്കും ആറ് പോയിന്റാവും. ആദ്യ നാല് ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടുക. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ തെലുഗു വാരിയേഴ്‌സിനെ അട്ടിമറിക്കാന്‍ കേരള സ്‌ട്രൈക്കേഴ്‌സിനായിരുന്നു. ആ ആത്മവിശ്വാസത്തിലാണ് കേരളാ സ്‌ട്രൈക്കേഴ്‌സ്. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ തെലുഗു വാരിയേഴ്‌സ്, കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു.
കേരളാ സ്‌ട്രൈക്കേഴ്‌സ്: ബിനീഷ് കോടിയേരി, അലക്‌സാണ്ടര്‍ പ്രശാന്ത്, അനൂപ് കൃഷ്ണ, അരുണ്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അരുണ്‍ ബെന്നി, വിവേക് ഗോപന്‍, ആര്‍ക്കെ സുരേഷ്, സിജു വില്‍സണ്‍, സഞ്ജു ശിവറാം, രാജീവ് പിളള.
ചെന്നൈ റൈനോസ്: വിക്രാന്ത് (ക്യാപ്റ്റന്‍), രമണ, ആദവ്, അജയ് രോഹന്‍, ഭരത് നിവാസ്, ദശരഥി, ജീവ, കലൈ അരശന്‍, പൃഥ്വി, സത്യ എന്‍ജെ, ഷാന്തനു.

